കൊച്ചി: തെരഞ്ഞെടുപ്പിന് വെറും മൂന്നും ദിവസം മാത്രം ബാക്കി നില്‍ക്കെയുണ്ടായ കോടതിവിധിയില്‍ പകച്ചു നില്‍ക്കുകയാണ് യുഡിഎഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസ്. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കേസില്‍ അന്വേഷണം തുടരാമെന്നുമുള്ള വിധിയില്‍ നിന്ന് തലയൂരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതിനു വേണ്ടിയാണ് സ്വാമി ശാശ്വതീകാനന്ദക്കേസില് പൊടുന്നനെ തുടരന്വേഷണം പ്രഖ്യാപിച്ചത്. പുതിയ തെളിവു ലഭിച്ച സാഹചര്യത്തിലാണ് തുടരന്വേഷണമെന്നാണ് ചെന്നിത്തലയുടെ പ്രഖ്യാപനമെങ്കിലും ഒരു രാത്രി കൊണ്ട് പുതിയ എന്തു തെളിവാണ് ലഭിച്ചതെന്ന് ആര്‍ക്കും അറിയില്ല.
വിധിയില്‍ പകച്ചുനില്‍ക്കുന്ന കോണ്‍ഗ്രസിന് തത്ക്കാലം ഒന്നും ചെയ്യാനില്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നുറപ്പ്. മാണിക്കു നേരെ ഒന്നു കണ്ണുരുട്ടണമെങ്കില് പോലും അഞ്ചാം തീയതി രണ്ടാം ഘട്ട തെരഞ്ഞെടുപ്പും കഴിയണം. എന്തു ചെയ്യണമെന്നറിയാതെ, എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഉഴലുകയാണ് മുന്നണിയും. ഇന്നലെ സ്വാമി ശാശ്വതീകാനന്ദക്കേസില് പുനരന്വേഷണം ബാര്‍ കോഴക്കേസ് മുക്കാനാണോയെന്ന ചോദ്യത്തോട് കെപിസിസി പ്രസിഡന്റ് പ്രതികരിച്ചില്ല. ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. പുനരന്വേഷണം കഴിയാതെ ന്നും പറയില്ലെന്നാണ് എകെ ആന്റണിയും ഇന്നലെ കൊച്ചിയില്‍ പറഞ്ഞത്.
അതേസമയം പാര്‍ട്ടിയിലെ ചേരിതിരിവുകൂടി ശക്തമായതോടെ തനകുനിഞ്ഞ നിലയിലാണ് മാണി. താന്‍ കോഴ വാങ്ങിയതിന് തെളിവില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രതികരണം ദുര്‍ബലമാണ്. പിജെ ജോസഫ് മാണിക്കെതിരെ പ്രതികരിച്ചിട്ടില്ലെങ്കിലും ജോസഫ് വിഭാഗം പ്രതികരിച്ചുതുടങ്ങി. പാര്‍ട്ടി സെക്രട്ടറി പിസി ജോസഫ് ഇന്നലെ തൊടുപുഴയില്‍ മന്ത്രി പിജെ ജോസഫിന്റെ വസതിയില്‍ എത്തി കാര്യങ്ങള്‍ വിശദീകരിച്ചു. പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തനിക്കെതിരെ തിരിയുന്നത് കാണുന്നുണ്ടെങ്കിലും അത് തടയാന്‍ ചെറുവിരല്‍ അനക്കാന്‍ പോലും പറ്റുന്ന അവസ്ഥയിലല്ല മാണി.പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട മാണി ഇന്നലെയും പൊതുപരിപാടികള്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: