കൊച്ചി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നതിനെച്ചൊല്ലി സി പിഎമ്മില്‍ തര്‍ക്കം മൂത്തു. ഇന്നലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ അഭിപ്രായപ്രകടനങ്ങളും പാര്‍ട്ടിക്കുള്ളിലെ പോരിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇനി താന്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഉറപ്പിച്ച് പിണറായി വിജയന്‍ നില്‍ക്കുന്നതിനിടെയാണ് സിപിഐ നേതാവ് സി ദിവാകരന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിഎസ് പ്രചാരണം നയിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇത് മുന്നണിയുടെ അകത്തളങ്ങളെ വരെ ഞെട്ടിച്ചു. പ്രായാധിക്യം മൂലം വിഎസ് സജീവരാഷ്‌ട്രീയത്തില്‍ നിന്ന് ഒഴിയുമെന്ന തോന്നല്‍ വ്യാപകമായ സമയത്താണ് ദിവാകരന്റെ വെടിപൊട്ടിക്കല്‍. വിഎസ് തന്റെ അഭിപ്രായം ഒന്നും പറഞ്ഞിട്ടല്ല, മാത്രമല്ല ദിവാകരന്റെ പ്രഖ്യാപനെത്തെ തിരുത്തുകയോ തള്ളിപ്പറയുകയോ ഒന്നും വിഎസ് ചെയ്തിട്ടുമില്ല. തന്ത്രപരമായ മൗനത്തിലാണ് വിഎസ്. താന്‍ മല്‍സരിക്കില്ലെന്ന പ്രചാരണത്തെയും വിഎസ് തള്ളിയിട്ടില്ല. ഇതോടെ പിണറായി വിജയന്‍ മാത്രമല്ല പാര്‍ട്ടി തന്നെ ആശയക്കുഴപ്പത്തിലാണ്.
സീതാറാം യെച്ചൂരിയും സിപിഐയിലെ ദിവാകരന്റെ പ്രഖ്യാപനത്തെ ചോദ്യം ചെയ്തിട്ടില്ല.മാത്രമല്ല മുഖ്യമന്ത്രിയെ ജനങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു യെച്ചൂരിയുടെ പ്രസ്താവന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനകീയ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്നാണ് പാര്‍ട്ടി വിഎസിനെ മല്‍സരിപ്പിച്ചതുതന്നെ. ഇക്കുറിയും അതുപോലെ എന്തെങ്കിലും ഉണ്ടാകുമെന്ന ചിന്തയിലാണ് യെച്ചൂരിയും. യെച്ചൂരിയുടെ പ്രസ്താവന വിഎസിന് അനുകൂലവുമാണ്. ഏതായാലും മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നത് പാര്‍ട്ടിയില്‍ തര്‍ക്കത്തിന് കാരണമായിക്കഴിഞ്ഞു.
പ്രശ്‌നം തീര്‍ക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തുന്നുണ്ട്. യച്ചൂരിയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് പ്രശ്‌ന പരിഹാരത്തിനുള്ള വഴികള്‍ തേടുന്നത്. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രന്‍ പിള്ള, പ്രകാശ് കാരാട്ട് എന്നിവരാണ് സംഘത്തിലെ മറ്റ് രണ്ടുപേര്‍. 93 വയസുള്ളയാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചാല്‍ അത് പരിഹാസ്യമാകുമെന്ന്്് പി.ബി യിലെ ചിലര്‍ പറയുന്നു. എന്നാല്‍ വി.എസിനെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിട്ടില്ലെങ്കില്‍ പടുകുഴിയിലാകും പാര്‍ട്ടിയെന്നാണ് മറുവിഭാഗം പറയുന്നത്. സീറ്റില്ലെങ്കില്‍ വി.എസ് പ്രചരണം നയിക്കാനെത്തില്ലെന്നും ആശങ്കയുണ്ട്.
പിണറായി വിജയനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിച്ചുകൊണ്ടുള്ള പ്രചരണത്തിന് വി.എസ്ഉണ്ടാകില്ലെന്നു ഉറപ്പ്. ന്നുറപ്പ്. ഈ പ്രശ്‌നത്തിനാണ് സംഘം പരിഹാരം ആരായുന്നത്. കേരളത്തില്‍ എന്തു വിലകൊടുത്തും ജയിക്കണം. അതിന് വി.എസിനെ മുന്നില്‍ നിര്‍ത്തിയുള്ള പ്രചരണം വേണം. അവര്‍ കരുതുന്നു.
വി.എസിനെ അനുനയിപ്പിക്കാന്‍ ചില നിര്‍ദ്ദേശങ്ങളും സംഘം മുന്നോട്ട് വച്ചേക്കും. ഒന്ന് -മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിക്കില്ല. രണ്ട് പ്രചരണ രംഗത്ത് സജീവമാകണം. ഈ രണ്ടു നിബന്ധനകള്‍ അംഗീകരിച്ചാല്‍ വി എസിനെ പി.ബിയില്‍ തിരികെയെത്തിക്കും. സംസ്ഥാനക്കമ്മിറ്റിയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തും.
പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിയുടെ ഒരു ഘടകവും ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ കണ്ണൂര്‍ ലോബി ആസൂത്രിതമായി പിണറായിക്കുവേണ്ടി ഇങ്ങനെയൊരു പ്രചരണം നടത്തുന്നുണ്ട്.
















