- പാലക്കാട്ടും ഇടുക്കിയിലും മെഡിക്കല്‍ കോളേജുകള്‍ക്ക് 1000 കോടി രൂപ.
- എ കേരളത്തിലെ എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യാന്‍ 61.24 കോടി.
- കേരളത്തില്‍നിന്നുള്ള ഭൗമസൂചികാ ഉല്പന്നങ്ങള് (സ്പൈസസ് & നോണ്‍ സ്പൈസസ് ഉല്പന്നങ്ങള്) മേക്ക് ഇന്‍ ഇന്ത്യ-യില്‍ ഉള്‍പ്പെടുത്തി. അതുവഴി ആഗോളവിപണിയില്‍ നല്ല വില ലഭിക്കും. തോട്ട നാണ്യവിളകള്‍ കൃഷിചെയ്യുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഉയര്‍ന്ന സാമ്പത്തികനേട്ടം ലഭിക്കും.
- പ്രത്യേക സാമ്പത്തിക മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ മുഴുവന്‍ റദ്ദാക്കിയ മുന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി. എല്ലാ തൊഴിലാളികള്‍ക്കും എല്ലാ അവകാശങ്ങളും അനുവദിച്ച് മോദി സര്‍ക്കാര്‍ ഉത്തരവിറക്കി.
- നെയ്ത്തുതൊഴിലാളികള്‍ക്ക് പുനര്‍ജീവനം നല്കാന് സ്വതന്ത്രഭാരതചരിത്രത്തില്‍ ആദ്യമായി ഓഗസ്റ്റ് 7-ന് “ദേശീയ കൈത്തറി ദിനം”ആചരിച്ചു. 4000കോടി രൂപ ചെലവില്‍ ദേശത്തെമ്പാടുമുള്ള കൈത്തറി-നെയ്ത്തുതൊളിലാളികളുടെ ക്ഷേമത്തിനായുള്ള പ്രവര്ത്തനപായ്ക്കേജ് പ്രഖ്യാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
- ഉസ്താദ് പദ്ധതിക്ക് തുടക്കം: ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസവും വൈദഗ്ദ്ധ്യവും വികസിപ്പിക്കാന്‍ 86 ലക്ഷം കുട്ടികള്‍ക്ക് (46% പെണ്‍കുട്ടികള്‍) സ്കോളര്‍ഷിപ്പ് നല്കി. വഖഫ് സ്വത്ത് മുസ്ലിം സമുദായ ഉന്നമനത്തിന് മാത്രമായി ഉപയോഗിക്കുവാനുള്ള പദ്ധതികള്‍ക്കും അനുമതി നല്കി. “ഏണ് & ലേണ്‍”പദ്ധതി മദ്രസ വിദ്യാഭ്യാസത്തെ കൂടുതല്‍ ശാസ്ത്രീയവും ആകര്‍ഷകവും പുരോഗമനോന്മുഖവുമാക്കി.
- കണക്കുപ്രകാരം എട്ട് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഭാരതത്തില്‍ റവന്യൂ കമ്മി ഒഴിവായി. വരുമാനം 1,69,986 കോടി രൂപയും ചെലവ് 1,31,214 കോടി രൂപയും ആയിരിക്കുന്നു. മോദിസര്‍ക്കാരിന്റെ സത്യസന്ധവും കര്‍ശനവുമായി സാമ്പത്തിക മാനേജ്മെന്റിന്റെ വിജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
- യു.എ.ഇ. സന്ദര്‍ശനം വഴി ഐ.എസ്. ശക്തിപ്രാപിച്ചാല്‍ സൗദി/യു.എ.ഇ. ഭരണകൂടങ്ങള്‍ നിഷ്കാസിതരാകുമെന്നും ആ രാഷ്ട്രങ്ങള്‍ നശിക്കുമെന്നും ബോദ്ധ്യപ്പെടുത്തുവാന്‍ മോദിക്ക് സാധിച്ചു. അതിലൂടെ അതിശക്തമായ യു.എ.ഇ.-ഭാരത നയതന്ത്രബന്ധം ചരിത്രത്തിലാദ്യമായി സ്ഥാപിക്കുവാനും, സഹസ്രകോടികളുടെ നിക്ഷേപം ഉറപ്പാക്കുവാനും, ഭാരതീയര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലുറപ്പും സ്വാതന്ത്ര്യവും അഭിമാനവും നേടിയെടുക്കുവാനും സാധിച്ചിരിക്കുന്നു.
- വൈദ്യുതി ഉല്പാദനം 27 ശതമാനം വര്‍ദ്ധിച്ചു. 2014-15-ല്‍ 22,101 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുതിയ വൈദ്യുതിവിതരണ ലൈനുകളും സ്ഥാപിച്ചു. വിദേശ നഗരങ്ങളിലെപ്പോലെ ഭാരതത്തിലെ നഗരങ്ങളിലും അണ്ടര്‍ഗ്രൗണ്ട് വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ തുടങ്ങി..
- വിദേശനാണ്യനിക്ഷേപം 2014-ലെ 311.8 ബില്യണ്‍ അമേരിക്കന്‍ ഡോളറില്‍നിന്ന് 352.10 ബില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നു, 13% വര്‍ദ്ധനവ് രേഖപ്പെടുത്തി.
എ 2013-14-ല്‍ വെറും 3621 കി.മീ. ദേശീയപാത നിര്‍മ്മാണം നടന്നിടത്ത് 2014-15-ല്‍ 7,980കി.മീ. നിര്‍മ്മാണം നടക്കുകയുണ്ടായി. പുരോഗതി 120%.
- പ്രധാന്‍മന്ത്രി ഗ്രാം സടക് യോജന പ്രകാരം ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം 6,542 കിലോമീറ്ററില്‍നിന്ന് 10,990 കി.മീറ്ററായി ഉയര്‍ത്തുവാന്‍ സാധിച്ചു.
- സ്വച്ഛ് ഭാരത് പ്രകാരം രാജ്യത്ത് 58,55,666 ടോയിലെറ്റുകള്‍ നിര്മ്മിച്ചുനല്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറ്റവും ആശ്വാസകരമായ പദ്ധതിയാണിത്.
- റെയില്‍വേയില്‍ അടിസ്ഥാനപരമായ നവീകരണത്തിന് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 130 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നവീകരണപദ്ധതി ആരംഭിച്ചു.
- വ്യാവസായിക സംരംഭങ്ങള്‍ക്കും വിദേശനിക്ഷേപകര്‍ക്കും ചുവപ്പുനാടകളുടെ പിടിയില്‍നിന്നും രക്ഷനേടാനായി ഏകജാലകസംവിധാനം ഏര്‍പ്പെടുത്തി.
- പെട്രോള്‍-ഡീസല്‍-പ്രകൃതിവാതക വിലയില്‍ 20-25% വരെ കുറവുണ്ടാക്കാന്‍ മോദിസര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിച്ചു. എണ്ണക്കമ്പനികളുടെ വിലനിര്‍ണ്ണയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെ ടലുണ്ടായതിനാല് 6 തവണയിലേറെ വിലക്കുറവ് വരുത്തുവാന്‍ സാധിച്ചു.
- എല്ലാ വകുപ്പുകളിലെയും കാലഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കി ശുദ്ധീകരിക്കാന്‍ ഉന്നതാധികാരസമിതികളെ നിയോഗിച്ചു. സ്വാതന്ത്ര്യാനന്തരം നടത്തപ്പെടുന്ന ഏറ്റവും വലിയ നിയമ വിപ്ലവം തന്നെയാണിത്.
- എല്‍ ഇ ഡി ലൈറ്റുകളുടെ ഉപയോഗം വര്‍ദ്ധിപ്പിച്ച് ഊര്‍ജ്ജ ഉപഭോഗം പത്തിലൊന്നായി കുറയ്ക്കുവാനുള്ള പദ്ധതിയിലൂടെ പ്രതിവര്‍ഷം 5000 കോടിയില്‍പരം രൂപയുടെ ലാഭം രാഷ്ട്രത്തിനുണ്ടാകുന്നു.
- പാക്കിസ്ഥാന്, ചൈന, നേപ്പാള്‍, മ്യാന്മര്, ബംഗ്ലാദേശ് തുടങ്ങിയ ഭാരതത്തിന്റെ അയല്‍ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ യു.പി.എ ഭരണകാലത്തുണ്ടായിരുന്ന നുഴഞ്ഞുകയറ്റം, ലഹരിസാധനങ്ങളുടെ കള്ളക്കടത്ത്, വിദേശനാണയ കള്ളക്കടത്ത്, സ്ത്രീകളുടെയും കുട്ടികളുടെയും മനുഷ്യക്കടത്ത് തുടങ്ങിയ സകല നിയമരഹിത നടപടികളും നിയന്ത്രിച്ചുനിര്‍ത്തി.
- ഭാരത അതിര്‍ത്തികടന്ന് രാജ്യത്തിനുള്ളില്‍ കയറി, പട്ടാളക്കാരെ സമൂഹമായി കൊന്നൊടുക്കിയ ഭീകരസംഘത്തെ മ്യാന്മാര് അതിര്‍ത്തിക്ക് അപ്പുറത്ത് കയറി കൊന്നൊടുക്കിയതോാടെ ഭീകരക്യാമ്പുകള്‍ നിര്ജ്ജീവങ്ങളായിരിക്കുന്നു. ഇത് സേനകളുടെ മനോവീര്യവും പ്രഹരശേഷിയും പ്രവര്‍ത്തന സ്വാതന്ത്ര്യവും രാജ്യസുരക്ഷയെ അതിന്റെ ഉച്ചകോടിയിലെത്തിച്ചിരിക്കുന്നു.
- കഴിഞ്ഞ ദിവസം ദില്ലിയില്‍ മോദി വിളിച്ചുചേര്‍ത്ത ആഫ്രിക്കന്‍ ഉച്ചകോടി ലോകരാഷ്ട്രങ്ങളുടെ മൊത്തവും ശ്രദ്ധയും അഭിനന്ദനവും നേടിയെടുത്തിരിക്കുന്നു. ഖനിജ-രാസദ്രവ്യ സമ്പുഷ്ടമായ ആഫ്രിക്കന്‍ രാജ്യങ്ങളെ മൊത്തവും ഒറ്റകുടയ്ക്കുകീഴില് അണിനിരത്തി ആ രാഷ്ട്രങ്ങളില്‍ 65,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രസ്താവിച്ചതിലൂടെ ഭാരതത്തിലെ യുവതീയുവാക്കള്‍ക്ക് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അളവറ്റ തൊഴിലവസരങ്ങളും, ഭാരതത്തിന് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഇരുമ്പ്, ചെമ്പ്, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ ലഭിക്കാനുമുള്ള നേട്ടത്തിന്റെ പുതിയൊരു രാജപാതയാണ് തുറന്നിരിക്കുന്നത്.
- ആവേശകരങ്ങളായ നേട്ടങ്ങള്‍ വെറും ഒന്നരക്കൊല്ലം കൊണ്ട് നേടിയെടുത്ത നരേന്ദ്രമോദിയുടെയും ബി.ജെ.പി.യുടെയും മഹത്വം കേരള ജനത ചര്‍ച്ച ചെയ്യാതിരിക്കാനും അറിയാതിരിക്കാനുംവേണ്ടിയാണ് കേരള മാധ്യമങ്ങള്‍ മനഃപൂര്‍വ്വം മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധപിടിച്ചുകൊണ്ടുപോകുന്നത്. വിഷയമല്ലാത്തവയെ വിഷയങ്ങളാക്കി യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്ന് ശ്രദ്ധമാറ്റിക്കൊണ്ടുപോകുകയാണ് അവര്‍ ബി.ജെ.പി.
ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ മനഃപൂര്‍വ്വം നടത്തുന്ന കൊലപാതകങ്ങളുടെ ഉത്തരവാദിത്വം മോദിയുടെ ചുമലില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്ന നിരാശയുടെ രാഷ്ട്രീയമാണ് കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റ് അവിഹിതസഖ്യം നടത്തുന്നത്. അത്തരം രാഷ്ട്രീയ ഗൂഢാലോചനകള്‍ മോദിയുടെ വ്യക്തിത്വത്തെയോ അംഗീകാരത്തെയോ തെല്ലും ബാധിച്ചിട്ടില്ല. മോദി വിരുദ്ധ രാഷ്ട്രീയശക്തികള്‍ നാള്‍ക്കുനാള്‍ തകര്‍ന്ന് തരിപ്പണമാകുന്നതാണ് ഭാരതത്തിലെമ്പാടും കണ്ടുവരുന്നത്. കേരളത്തിലും അതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനി നടക്കാന്‍പോകുന്ന രണ്ട് തെരഞ്ഞെടുപ്പുകളോടെ ആ പ്രക്രിയ സമ്പൂര്‍ണ്ണമാകും. അതില്‍ വിറളിപൂണ്ടിട്ടാണ് യു.ഡി.എഫും എല്‍.ഡി.എഫും മോദി സര്‍ക്കാരിനെ ഏത് നീചമാര്‍ഗ്ഗത്തിലൂടെയും തറപറ്റിക്കുവാന്‍ കൊണ്ടുപിടിച്ച് പരിശ്രമിക്കുന്നത്.
നിരവധി ആഗോള മതതീവ്രവാദ സംഘടനകളുടെ പിന്തുണയും അവര്‍ക്കുണ്ട്. അവരില്‍നിന്നും പണംപറ്റിക്കൊണ്ട് മോദി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാഷ്ട്രീയ മുഖംമൂടി അണിഞ്ഞ പ്രസ്ഥാനങ്ങളും, അഴിമതിക്കാരായ ഉദ്യോഗസ്ഥരും, മാധ്യമപ്പടയും മോദി വിരുദ്ധയുദ്ധത്തില്‍ മുഴുകിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: