ഇടുക്കി: ജില്ലയില്‍ തെരഞ്ഞെടുപ്പിനുള്ള കൊട്ടിക്കലാശം സമാധാന പരമായിരുന്നു. ഒരിടത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് വീട് കയറിയുള്ള പ്രചാരണത്തിലാണ് ബിജെപിയും മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വനം ഏറെയുള്ള ജില്ലയില്‍ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലെ 34 പോളിംഗ് ബൂത്തുകള്‍ വനത്തിനുള്ളിലാണ്. അടിമാലി ഗ്രാമപഞ്ചായത്തിലെ പഴമ്പിള്ളിച്ചാല്‍, കാഞ്ഞിരവേലി, മറയൂര്‍ പഞ്ചായത്തിലെ കൂടക്കാട്, ഇരുട്ടളക്കുടി, നാഞ്ചിവയല്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ രാജമല വാര്‍ഡിലെ രണ്ട് ബൂത്തുകള്‍, ചട്ടമൂന്നാര്‍ വാര്‍ഡ് ഇടമലക്കുടി പഞ്ചായത്തിലെ 13 വാര്‍ഡുകളായ നെന്‍മണാല്‍ക്കുടി, മുളകുതറക്കുടി, കീഴ്പത്താംകുടി, ഷെഡ്കുടി, നൂറടിക്കുടി, പരപ്പയാര്‍ക്കുടി, വെള്ളവരക്കുടി, നോര്‍ത്ത് ഇഢലിപ്പാറക്കുടി, സൗത്ത് ഇഢലിപ്പാറക്കുടി, ആണ്ടവന്‍കുടി, സൊസൈറ്റിക്കുടി, അമ്പലപ്പടിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി, അറക്കുളം പഞ്ചായത്തിലെ ഉറുമ്പള്ള്, ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ കണ്ണമ്പടി, കോതപ്പാറ, പെരുവന്താനം ഗ്രാമപഞ്ചായത്തിലെ വെള്ളാനി, മൂഴിക്കല്‍, കുമളി പഞ്ചായത്തിലെ തേക്കടി വാര്‍ഡ് എന്നിവയാണ് വനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പോളിംഗ് ബൂത്തുകള്‍.
ഇടമലക്കുടിയിലേക്കുള്ള വോട്ടെടുപ്പ് സാമഗ്രികളുമായി ഇന്നലെ തന്നെ ഉദ്യോഗസ്ഥര്‍ പുറപ്പെട്ടിട്ടുണ്ട്.
















