കണ്ണൂര്‍: ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂരില്‍ വന്‍ ഒരുക്കങ്ങള്‍. കര്‍ണ്ണാടക പോലീസ് ഉള്‍പ്പെട 9000 പോലീസിനെ സുരക്ഷാ ചുമതലകള്‍ക്കായി ജില്ലയിലെങ്ങും വിന്യസിച്ചു. സംസ്ഥാനത്ത് ആകെയുള്ള 1316 പ്രശ്ന ബാധിത ബൂത്തുകളില്‍ 643 എണ്ണവും ജില്ലയിലാണെന്നതാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ കാരണം. സംസ്ഥാനത്ത് അതി സങ്കീര്‍ണമെന്ന് കണ്ടെത്തിയ 1018 ബൂത്തുകളില്‍ 408 എണ്ണവും കണ്ണൂരിലാണ്. സുരക്ഷയുടെ ഭാഗമായി ഇവിടങ്ങളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
916 ക്യാമറകള്‍ വിവിധ പ്രശ്ന ബാധിത ബൂത്തുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകള്‍ കളക്ടറേറ്റിലെ കണ്ട്രോള് റൂമുമായി ബന്ധിപ്പിച്ച് ബൂത്തിലെ ഓരോ നിമിഷങ്ങളും റെക്കോര്‍ഡ് ചെയ്യാന്‍ പാകത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 18,34,051 വോട്ടര്‍മാരാണ് കണ്ണൂരിലെ 5109 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുക. കന്നി മത്സരം നടക്കുന്ന കണ്ണൂര്‍ കോര്പ്പറേഷനിലേക്കടക്കം ജില്ലയിലാകെ 1683 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്തിലേക്ക് 86, കണ്ണൂര്‍ കോര്‍പറേഷനിലേക്ക് 224, വിവിധ നഗരസഭകളിലായി 846, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 472, ഗ്രാമപഞ്ചായത്തുകളിലേക്കു 3481 എന്നിങ്ങനെയാണു സ്ഥാനാര്‍ഥികളുടെ എണ്ണം. ഇവരില്‍ 2576 പേര് വനിതകളും 2533 പേര് പുരുഷന്മാരുമാണ്.
ആകെ 93 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. 71 പഞ്ചായത്തുകള്‍ , 9 നഗരസഭകള്‍ , 11 ബ്ലോക്ക് പഞ്ചായത്ത്, 1 കോര്പ്പറേഷന്, 1 ജില്ലാ പഞ്ചായത്ത് എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് ആദ്യമായി ഹരിത ഇലക്ഷനാണ് കണ്ണൂരില്‍ നടക്കുന്നത്. ഇതിനുളള എല്ലാ ഒരുക്കങ്ങളും കണ്ണൂര്‍ ജില്ലാ ഭരണകൂടം നടത്തിക്കഴിഞ്ഞു. ജില്ലയിലെ മുഴുവന്‍ ബൂത്തുകളും വിദ്യാര്‍ത്ഥികളെ നിയോഗിച്ച് പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്തിടെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കണ്ണൂരില്‍ കേന്ദ്രസേനയുണ്ടായിരുന്നു. ഇക്കുറി പകരം സായുധ സേനയടക്കം പതിനായിരത്തോളം പോലീസുകാരെയാണ് ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്.
തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നീ നഗരസഭകള്‍ക്ക് പുറമെ കണ്ണൂര്‍ കോര്‍പ്പറേഷനും പാനൂര്‍, ഇരിട്ടി, ശ്രിക്ണഠപുരം, ആന്തൂര്‍ എന്നീ നാല് പുതിയ നഗരസഭകളും കൂടി ജില്ലയില്‍ പുതിയ ജനപ്രതിനിധികളെ വരവേല്‍ക്കാനൊരുങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: