തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് ചലച്ചിത്ര താരം സുരേഷ് ഗോപി. യുവാക്കളുടെ വോട്ട് ബിജെപിക്കാണ്. അവര്‍ക്ക് വിശ്വാസ പൂര്‍ണ്ണമായി ജീവിക്കാനുതകുന്ന, അവരെ ദ്രോഹിക്കാത്ത ഭരണമണ് മോദി സര്‍ക്കാരിന്റേത്.
ആ ഭരണതുടര്‍ച്ചയാണ് സംസ്ഥാനത്തും യുവാക്കള്‍ ആഗ്രഹിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ശാസ്തമംഗലത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ രാധികയും സുരേഷ് ഗോപിയ്ക്കൊപ്പമുണ്ടായിരുന്നു. കേന്ദ്ര ഭരണത്തിന്റെ പ്രയോജനം അടിത്തട്ടില്‍ എത്തേണ്ടതുണ്ട്.
അതിന് ബിജെപി മുന്നേറണം. ആ അര്‍ത്ഥത്തിലുള്ള വിധിയാകും ജനം എഴുതുക. താഴെ തട്ടിലുള്ള ഭരണമാറ്റത്തിന് ഈ തെരഞ്ഞെടുപ്പോടെ തുടക്കം കുറിക്കും. സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: