കോഴിക്കോട്: വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ മുന്നണികളുടെ വാഗ്ദാനപ്പെരുമഴ. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യിപ്പിച്ച് വിജയം ഉറപ്പാക്കാനാണ് ഇടത് -വലത് മുന്നണികള്‍ വഴിവിട്ട മാര്‍ഗ്ഗം തേടിയത്.
പലയിടത്തും വോട്ടര്‍മാര്‍ക്ക് പണവും പാരിതോഷികവും നല്‍കിയതായാണ് അറിയുന്നത്.ജയിച്ചാല്‍ പഞ്ചായത്തില്‍ നിന്നുള്ള ആനുകൂല്യം നല്‍കാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. ഏറെയും സ്ത്രീ വോട്ടര്‍മാരെയാണ് ഈ കുതന്ത്രത്തിലൂടെ മുന്നണികള്‍ ആകര്‍ഷിച്ചത്.
ഈ രഹസ്യ നീക്കത്തിന് ഇരുമുന്നണികളും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രത്യേക സംഘത്തെ നേരത്തെ തന്നെ സജ്ജീകരിച്ചിരുന്നതായും പറയുന്നു. വോട്ടിംഗ് മന്ദഗതിയിലായതോടെ, ഉച്ചകഴിഞ്ഞാണ് വോട്ടര്‍മാരെ തേടിയിറങ്ങാന്‍ മുന്നണി നേതൃത്വം സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്.വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചത് നടക്കാവ് ബൂത്തില്‍ നേരിയ സംഘര്‍ഷത്തിലേക്കും വഴിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: