തിരുവനന്തപുരം: ഇടതു മുന്നണിയുടെ ജനകീയ അടിത്തറ അല്‍പ്പംകൂടി നഷ്ടപ്പെട്ടതായി തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തെളിയുമെന്ന് എ.കെ. ആന്റണി. അരുവിക്കരയിലേതിനേക്കാള്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫിനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജഗതി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു ആന്റണി. കേരളമൊട്ടാകെ ഇത്തവണ പ്രചാരണത്തിനു താന്‍ പോയിരുന്നു. എല്ലാ പ്രദേശങ്ങളിലും ജനങ്ങള്‍ക്കിടയില്‍ യുഡിഎഫ് സര്‍ക്കാരിനു നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പിന്തുണ കൂടിയതായാണു മനസിലാക്കുന്നത്. കേരള സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും കരുണയുടെ മുഖവും ജനമനസുകളെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
















