പത്തനംതിട്ട: എസ്എന്‍ഡിപിയടക്കമുള്ള എല്ലാ സമുദായനേതൃത്വവും എതിര്‍ത്തിട്ടും 1960ലെ തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കുടെയുണ്ടായിരുന്നുവെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. നായാടി മുതല്‍ നമ്പൂതിരി വരെയെന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാകില്ല.
കേരളചരിത്രം പരിശോധിച്ചാല്‍ സാമുദായിക സംഘടനകള്‍ ഉണ്ടാക്കിയ രാഷ്‌ട്രീയപാര്‍ട്ടികള്‍ എല്ലാം അല്പായുസ്സായിരുന്നു എന്ന് കാണാം, പത്തനംതിട്ട പ്രസ്‌ക്ലബിന്റെ തദ്ദേശം 2015 മുഖാമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പയില്‍ വെള്ളം ഉയരുമെന്ന് വിചാരിച്ച് കരയ്‌ക്കുനില്‍ക്കുന്ന താന്‍ ഇപ്പോഴേ മുണ്ട് മടക്കി ഉടുക്കാറില്ലെന്നും വെള്ളം ഉയര്‍ന്നശേഷം അതിനെപ്പറ്റി ആലോചിക്കാമെന്നും തെരെഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫിലേക്ക്പുതിയ കക്ഷികളെ ചേര്‍ക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയായി അഴിമതി മാറിയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
















