കോഴിക്കോട്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ പോളിംഗ് ശതമാനം 77.64. ജില്ലയില്‍ സിപിഎം വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ അക്രമത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഉച്ചയ്ക്ക് ഒരു മണിക്ക് ജില്ലയില്‍ വ്യാപകമായി ഉണ്ടായ മഴ പോളിംഗിനെ മന്ദഗതിയിലാക്കി. മുസ്ലിം ന്യൂനപക്ഷ കേന്ദ്രങ്ങളിലും തീരപ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷമാണ് തിരക്കനുഭവപ്പെട്ടത്.
കുന്നുമ്മല്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സരുണിനെയാണ് സിപിഎം അക്രമികള്‍ മാരകായുധങ്ങളുമായി അക്രമിച്ചത്. സരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ എസ്എഫ്ഐ കോഴിക്കോട് ജില്ലാസെക്രട്ടറിയും ജനാധിപത്യ വേദി പ്രവര്‍ത്തകനുമായ ലാല്‍ കിഷോറിനെ കൊയിലാണ്ടിയില്‍ സിപിഎമ്മുകാര്‍ അക്രമിച്ചു. കാലിലനും കഴുത്തിലും വെട്ടേറ്റ ലാല്‍ കിഷോറിനെ കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേരാമ്പ്രയിലും കൂട്ടാലിടയിലും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമം അഴിച്ചുവിട്ടു. പരിക്കേറ്റ രണ്ടു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ തോട്ടത്താംകണ്ടി 3-ാം വാര്‍ഡിലും അവിടനെല്ലൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡിലുമാണ് സിപിഎം അക്രമമുണ്ടായത്. കൂട്ടാലിടയില്‍ മുന്‍ ആര്‍എസ്എസ് പ്രചാരകന് രാഘവന് ത്രിക്കുറ്റിശ്ശേരിയേയും 16-ാം വാര്‍ഡ് ബിജെപി ബൂത്ത് ഏജന്റ് പ്രജീഷിനെയുമാണ് സിപിഎമ്മുകാര്‍ അക്രമിച്ചത്.
ബ്ലോക്ക് പഞ്ചായത്തിലേക്ക് 81.1 ശതമാനവും മുന്‍സിപ്പാലിറ്റിയിലേക്ക് 76 ശതമാനവും പോളിംഗ് നടന്നു. കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് 86 ശതമാനം. കോഴിക്കോട് കോര്‍പ്പറേഷനില്‍ 74.93 ശതമാനം പോളിംഗ് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: