കോഴിക്കോട്: തെളിവുകളില്ലാതെ കോടതിയില്‍ അവസാനിപ്പിച്ച ശാശ്വതീകാനന്ദയുടെ മരണം സബന്ധിച്ച കേസില്‍ പുതുതായി യാതൊരു തെളിവും നല്‍കാതെ തുടരന്വേഷണം പ്രഖ്യാപിച്ചത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.കെ. ആന്റണി മുഖ്യമന്ത്രിയായ കാലത്ത് അന്വേഷണം നടന്നിരുന്നു. തെളിവുകളില്ലാതെ അന്ന് അവസാനിപ്പിച്ച കേസില്‍ പുതുതായി എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് കോടതിയിലാണ് രേഖാമൂലം നല്‍കേണ്ടത്. ചിലരുടെ പ്രസ്താവനകളല്ലാതെ മറ്റെന്തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് പുറത്തുവിടണം. തെരഞ്ഞെടുപ്പ് സമയത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമമാണ് നടന്നത്. അദ്ദേഹത്തിനെതിരെ തെറ്റിദ്ധാരണപരത്താന്‍ വ്യാപകമായ ശ്രമം നടന്നു മുരളീധരന് പറഞ്ഞു.
ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കും പാലക്കാടിനു പുറമെ എല്ലാ ജില്ലകൡലും വലിയ മുന്നേറ്റമുണ്ടാക്കും. എസ്എന്‍ഡിപിയുമായുള്ള ധാരണ അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് പുതിയ പ്രതീക്ഷ ഉണ്ടാക്കി. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കോര്‍പ്പറേഷനുകളില്‍ ഉള്‍പ്പെടെ ഗണ്യമായ മേല്‍ക്കൈ ബിജെപിക്ക് ഉണ്ടാകും നിരവധി ഗ്രാമപഞ്ചായത്തുകളില്‍ ബിജെപി ഭരണത്തിലെത്തും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: