കോട്ടയം: നിശബ്ദ പ്രചാരണത്തിനിടെ കോട്ടയത്ത് രാഷ്ട്രീയ അടിയൊഴുക്കുകള്‍ പ്രവചനാതീതം. വോട്ടൊപ്പിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായി ഇടത് വലത് മുന്നണികള്‍ നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. ചിലയിടങ്ങളില്‍ രഹസ്യധാരണയിലുമെത്തി. നിശബ്ദ പ്രചരണ ത്തിനിടയില്‍ ശ്രീനാരായണീയരുടെ വീടുകളിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. ബിജെപി സമത്വമുന്നണി സഖ്യത്തിനെതിരായി വോട്ട് ചെയ്തില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്ന മുന്നറിയിപ്പും സിപിഎമ്മുകാര്‍ പല വീടുകളിലും നല്കി.
രാഷ്ട്രീയ സാഹചര്യങ്ങളും ജില്ലയിലുടനീളമുള്ള വിമത പ്രശ്നങ്ങളും ഇടത് വലത് മുന്നണികളുടെ ആത്മവിശ്വാസത്തെ തകര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപി സമത്വമുന്നണി സഖ്യത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനുള്ള ശ്രമമമാണ് എല്‍ഡിഎഫും യുഡിഎഫും നടത്തുന്നത്. പ്രാദേശിക വിഷയങ്ങളെ അവഗണിച്ചുള്ള പ്രചാരണവും ജനങ്ങളില്‍ അതൃപ്തി പടര്‍ത്തിയിരുന്നു. സ്വന്തം നാട്ടിലേയോ, വാര്‍ഡിലെയോ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫും യുഡിഎഫും താല്‍പ്പര്യപ്പെടുന്നില്ല. ഇക്കാരണങ്ങളാല്‍ മിക്ക സ്ഥലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഈ അവസ്ഥയ്ക്കു മാറ്റം വരുത്താനുള്ള അവസാനശ്രമമായാണ് സംയുക്ത മുന്നണി നീക്കത്തിന് ഇടത് വലത് മുന്നണികള്‍ തയ്യാറായത്.
ജില്ലയില്‍ കുമരകവും വൈക്കവും ഈരാറ്റുപേട്ടയും പ്രശ്നബാധിത ബൂത്തുകള്‍ ഉളള സ്ഥലങ്ങളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്. എസ്എന്‍ഡിപിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള സ്ഥലമാണ് ടൂറിസ്റ്റ്കേന്ദ്രം കൂടിയായ കുമരകം. ഇവടെ പത്തോളം ബൂത്തുകള്‍ പ്രശ്നബാധിതങ്ങളാണ്. ബിജെപി സമത്വമുന്നണി സഖ്യത്തിന്റെ മുന്നേറ്റത്തെ ചെറുക്കാന്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യതയും കുമരകത്ത് വളരെ കൂടുതലാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വൈക്കം മേഖലയില്‍ ചെമ്പ്, ടോള്‍, തലയോലപ്പറമ്പ് തുടങ്ങിയ സ്ഥങ്ങളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതായി വിലയിരുത്തപ്പെടുന്നു. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ 143 പ്രശ്നബാധിത പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്.
വികസനത്തെ പിന്തുണയ്ക്കുന്ന നയമാണ് ജില്ലയിലെ യുവവോട്ടര്‍മാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ബിജെപി സമത്വമുന്നണി സഖ്യത്തിനാണ് പ്രതീഷ നല്‍കുന്നത്. ഇടത്-വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് അവസാനം കുറിക്കുന്ന തെരഞ്ഞെടുപ്പുകൂടിയാകും ഇന്ന് നടക്കുകയെന്നാണ് പൊതുവിലയിരുത്തല്‍.
ജില്ലയില്‍ ആറ് മുനിസിപ്പാലിറ്റികളും, 22 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും, 11 ബ്ലോക്ക് പഞ്ചായത്തുകളും, 71 ഗ്രാമപഞ്ചായത്തുകളുമാണ് ഉള്ളത്. 1503581 വോട്ടര്‍മാരില്‍ 765156 പേര് സ്ത്രീകളാണ്. 738422 പുരുഷന്മാരും മൂന്ന് ഭിന്ന ലിംഗത്തില്പെട്ടവരും ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. 5399 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജില്ലയില്‍ ജനവിധി തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: