പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഭിന്നതകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അതൊന്നും മുന്നണിയെ ബാധിക്കില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
യുഡിഎഫിന് തെരഞ്ഞെടുപ്പില്‍ നല്ല വിജയസാദ്ധ്യതയാണുള്ളതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു. അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്ത് വിമതശല്യം എപ്പോഴും ഉണ്ടാവാറുള്ളതാണ്. അതൊന്നും യു.ഡി.എഫിനെ ബാധിക്കില്ല. ഇടതു മുന്നണിക്കും വിമതശല്യമുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി ബാബു പറഞ്ഞു. അതേസമയം കേരളത്തിലെ ഒരു ജില്ലയിലും ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്തെ തര്‍ക്കം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയ പ്രതീക്ഷയുണ്ടെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: