തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്തും തൃശൂരും വോട്ടെടുപ്പ് പൂര്‍ണമായി തടസപ്പെട്ട ബൂത്തുകളില്‍ റീപോളിങിനു സാധ്യത. മലപ്പുറത്തെ 28 ബൂത്തുകളിലും തൃശൂരിലെ രണ്ടു ബൂത്തുകളിലുമാണു റീ പോളിങിനു തെരഞ്ഞെടുപ്പു കമ്മിഷന്‍ ആലോചിക്കുന്നത്.
മലപ്പുറം ജില്ലയിലെ ഇരുന്നൂറോളം കേന്ദ്രങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. 12 ഓളം കേന്ദ്രങ്ങളില്‍ വോട്ടിങ് തുടങ്ങാനായിട്ടില്ലെന്ന് കലക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 20 ഓളം കേന്ദ്രങ്ങളില്‍ മൂന്നു മണിക്കൂര്‍ വൈകിയാണ് പോളിങ് ആരംഭിച്ചതെന്നും കലക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
മലപ്പുറത്ത് ഇരുന്നൂറോളം വോട്ടിങ് മെഷീനുകള്‍ക്ക് തകരാര്‍ കണ്ടെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. സെലോടേപ്പ്, കടലാസ് എന്നിവ വോട്ടിങ് യന്ത്രങ്ങളില്‍ തിരുകി വച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു ബട്ടന്റെ പ്രവര്‍ത്തനം മാത്രമാണ് പല മെഷീനിലുമുള്ളത്. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍ കണ്ടെത്തിയത്. പലയിടങ്ങളിലും പോളിങ് തടസപ്പെട്ടു.
തൃശൂരില്‍ അരിമ്പൂര്‍ പഞ്ചായത്തിലെ രണ്ടു ബൂത്തുകളിലാണു റീ പോളിങ് ആലോചിക്കുന്നത്. തൃശൂരില്‍ പോളിങ് തടസപ്പെട്ടത് യന്ത്രത്തകരാര്‍ മൂലമെന്നും അട്ടിമറി നടന്നിട്ടില്ലെന്നും ജില്ലാ കളക്ടര്‍ കെ. കൗശികന്‍ പറഞ്ഞു.
















