കൊച്ചി: മകനോടൊത്ത് വോട്ട് ചെയ്യാനെത്തിയ നടന് മമ്മൂട്ടി ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാതെ മടങ്ങി. വോട്ടില്ലെന്ന വിവരം മമ്മൂട്ടിയെ അറിയിക്കുകയായിരുന്നു. പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടിയും മകന് ദുല്‍ക്കര്‍ സല്‍മാനും വോട്ട് ചെയ്യേണ്ടിയിരുന്നത്. ആറുമാസത്തിലധികം പ്രദേശത്ത് താമസിക്കാത്തവരുടെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ അധികാരമുണ്ടെന്നാണ് ആധികാരിക ഭാഷ്യം. കഴിഞ്ഞതവണ ഇലക്ഷന് ഐഡി കാര്‍ഡ് എടുക്കാത്തതിനെ തുടര്‍ന്ന് നടന് വോട്ട് ചെയ്യാന്‍ വിഷമിക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: