എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മോര്‍ക്കുളങ്ങര എ.കെ.എം സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തുന്നു
ചങ്ങനാശേരി: എന്‍എസ്എസ് സ്വീകരിച്ച സമദൂര നയം ശരിയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്ന് ജി. സുകുമാരന്‍ നായര്‍. ഇന്നലെ വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി-എസ്എന്‍ഡിപി സഖ്യത്തിന്റെ ഫലം തിരഞ്ഞെടുപ്പിനുശേഷം വ്യക്തമാകും. എന്‍എസ്എസ്സിനെ സിപിഎം പ്രശംസിക്കുന്നത് രാഷ്‌ട്രീയതാല്‍പര്യം മുന്നില്‍ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
















