തൃശൂര്‍: തൃശൂരില്‍ വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമം നടത്തി വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായുള്ള ആരോപണം ശക്തം. നൂറോളം കേന്ദ്രങ്ങളിലാണ് ഇന്നലെ രാവിലെ മുതല്‍ തന്നെ വോട്ടെടുപ്പ് യന്ത്രങ്ങള്‍ പണിമുടക്കിയത്. ഒമ്പതോളം സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കേണ്ടിവന്നു.
എടവിലങ്ങില്‍ ഏഴ് തവണയാണ് ഒരു വോട്ടിങ്ങ് മെഷീന് പണിമുടക്കിയത്. രാത്രി എട്ടുമണിക്കാണ് ഇവിടെ വോട്ടെടുപ്പ് പൂര്‍ത്തിയായത്. പല സ്ഥലങ്ങളിലും വോട്ടിങ്ങ് ആരംഭിച്ച ഉടനെ മെഷീനുകള്‍ തകരാറിലായി. വടക്കാഞ്ചേരി കരുമത്ര ഒന്നാം വാര്‍ഡില്‍ 3 പേര് വോട്ടുചെയ്തപ്പോഴേക്കും മെഷീന് തകരാറിലായി.
കനത്ത മഴക്കിടയിലും വോട്ടുചെയ്യാനെത്തിയവര്‍ക്ക് വോട്ടിങ്ങ് മെഷീന്റെ തകരാറുമൂലം ഏറെ ദുരിതമാണ് അനുഭവിക്കേണ്ടിവന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഇതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോയെന്ന് കണ്ടെത്തണമെന്നും ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: