തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെയും തൃശൂരിലെയും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനെക്കുറിച്ചുള്ള അന്വേഷണത്തിന് സാങ്കേതിക വിദഗ്ധര്‍ മലപ്പുറത്ത് എത്തി.
കമ്മീഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് വോട്ടിംഗ് യന്ത്രനിര്‍മ്മാതാക്കളായ ഇലക്‌ട്രോണികസ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധിയാണ് മലപ്പുറത്ത് എത്തിയത്. പരിശോധനാ റിപ്പോര്‍ട്ടു ലഭിച്ചശേഷം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ തുടന്വേഷണം തീരുമാനിക്കും.
യന്ത്രത്തകരാറിനു പിന്നില്‍ അട്ടിമറിയില്ലെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും സമാനമായ പ്രശ്‌നങ്ങളുണ്ടായത് അസ്വാഭവികമെന്നാണു തെരഞ്ഞെടുപ്പു കമ്മിഷന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് വിദഗ്ധരുള്‍പ്പെടുന്ന സംഘത്തിന്റെ സമഗ്രാന്വേഷണം വേണമെന്ന തീരുമാനത്തിലേക്കെത്തുന്നത്.
തകരാറിലായ യന്ത്രങ്ങളെല്ലാം സീല്‍ ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. അന്വേഷണം വേണമെന്ന നിലപാടിലാണ് എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും. സെലോടേപ്പും പശയും യന്ത്രത്തില്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് നിഗൂഢതയുള്ളതായി തെരഞ്ഞെടുപ്പ കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
















