മലപ്പുറം: തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ യില്ലാത്ത അട്ടിമറി ശ്രമം നടന്നിട്ടും മലപ്പുറം ജില്ലയില്‍ സിപിഎം മൗനത്തില്‍. സംഭവത്തെകുറിച്ച് അന്വേഷണം നടത്തണമെന്ന ചെറിയൊരു പത്രകുറിപ്പിറക്കി തടിതപ്പിയിരിക്കുകയാണ് പാര്‍ട്ടി.
തെരഞ്ഞെടുപ്പ് കമ്മീഷനടക്കം അട്ടിമറിയാണെന്ന് പറയുകയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ലീഗാണെന്ന് വ്യക്തമായ സൂചന ലഭിക്കുകയും ചെയ്തിട്ടും സിപിഎം പ്രതികരിക്കാത്തത് അണികള്‍ക്കിടയില്‍ പോലും അമ്പരപ്പ് സൃഷ്ടിച്ചിരിക്കുന്നു. ജില്ലയിലെ പലസ്ഥലങ്ങളിലും രഹസ്യമായും പരസ്യമായും ലീഗുമായി സഖ്യത്തിലേര്പ്പെട്ടതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ലീഗിനെ ഇടതുപാളയത്തിലേക്ക് എത്തിക്കാന്‍ ചരടുവലികള്‍ നടക്കുമ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത് ദോഷമാണെന്ന് സിപിഎം നേതൃത്വത്തിന് നന്നായി അറിയാം. കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി ലീഗും സിപിഎമ്മും കൈകോര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍ അട്ടിമറിക്ക് പിന്നിലും ഈ ഒത്തുകളിയുണ്ടോയെന്ന സംശയവും ബലപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: