പത്തനംതിട്ടയില്‍ ബിജെപിയ്ക്ക് വന്‍മുന്നേറ്റം. നൂറിലേറെ അംഗങ്ങള്‍ ജില്ലയില്‍ വിജയിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ ഭരണം ബിജെപിക്ക് ലഭിച്ചു. കുളനട, കുറ്റൂര്‍, ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി. നാരങ്ങാനം, ഓമല്ലൂര്‍, പന്തളം തെക്കേക്കര, മല്ലപ്പുഴശ്ശേരി, മലയാലപ്പുഴ, കവിയൂര്‍ തുടങ്ങി നിരവധി പഞ്ചായത്തുകളില്‍ നിര്‍ണ്ണായക ശക്തിയായി. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ബിജെപി സാന്നിദ്ധ്യമറിയിച്ചു. കോയിപ്രം ബ്ലോക്കിലെ പില്ലാട് ഡിവിഷനില്‍ അജയകുമാറും പുളിക്കീഴ് ബ്ലോക്കിലെ കുറ്റൂര്‍ ഡിവിഷനില്‍ കെ.ജി. പ്രസാദുമാണ് വിജയികള്‍. കോയിപ്രം ബ്ലോക്കില്‍ ബ്ലോക്കിന്റെ ഭരണം ബിജെപിയായിരിക്കും നിശ്ചയിക്കുക.
തിരുവല്ല, പന്തളം നഗരസഭകളിലും ബിജെപി വന്‍ വിജയം നേടി. പുതുതായി രൂപീകരിച്ച പന്തളം നഗരസഭയില്‍ 33 വാര്‍ഡുകളുള്ളതില്‍ ഏഴ് മെമ്പര്‍മാരാണ് ബിജെപിയ്ക്കുള്ളത്. 39 ഡിവിഷനുകളുള്ള തിരുവല്ലയില്‍ ബിജെപിക്ക് നാലംഗങ്ങളുണ്ട്.
നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ 13 വാര്‍ഡുകളുള്ളതില്‍ ഏഴ് വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. കുളനട ഗ്രാമപഞ്ചായത്തില്‍ 16 വാര്‍ഡിലെ ഏഴില്‍ ബിജെപി വിജയിച്ചു. യുഡിഎഫിനും എല്‍ഡിഎഫിനും നാലുവീതം, ഒരു സ്വതന്ത്രനും. കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ ആറിടത്ത് ബിജെപി വിജയിച്ചപ്പോള്‍ യുഡിഎഫിന് രണ്ടും എല്‍ഡിഎഫിന് മൂന്നുമായി ഒതുങ്ങേണ്ടിവന്നു. മൂന്നുപേര്‍ സ്വതന്ത്രരാണ്.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 14 വാര്‍ഡുകളുള്ളതില്‍ ബിജെപിക്ക് നാല് ജനപ്രതിനിധികളുണ്ട്. യുഡിഎഫിന് നാലും. എല്‍ഡിഎഫിന് ആറുമാണ് കക്ഷിനില. പന്തളം തെക്കേക്കര പഞ്ചായത്തില്‍ 14 വാര്‍ഡുകളില്‍ ബിജെപിയുടെ അഞ്ചുപേര്‍ വിജയിച്ചു. എല്‍ഡിഎഫ് അഞ്ചും യുഡിഎഫ് മൂന്നും ഒരു സ്വതന്ത്രനുമാണ് മറ്റുള്ളവര്‍. മലയാലപ്പുഴ പഞ്ചായത്തില്‍ നാലുപേരാണ് ബിജെപിയുടെ വിജയികള്‍. ആദ്യമായാണ് ഈ വിജയം. കവിയൂര്‍, അയിരൂര്‍ എന്നീ പഞ്ചായത്തുകളില്‍ ബിജെപിക്ക് നാലുവീതം ജനപ്രതിനിധികളുണ്ട്. ആറന്മുളയിലും ബിജെപിക്ക് മൂന്നു ജനപ്രതിനിധികളാണുള്ളത്.
ജില്ലയിലാകമാനം നൂറോളം ജനപ്രതിനിധികളാണ് ഇക്കുറി ഗ്രാമപഞ്ചായത്തുകളില്‍ ബിജെപിക്കുള്ളത്. ഇതിനുപുറമേ നൂറിലേറെ വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. പത്തില്‍താഴെ വോട്ടിന് വിജയം കൈവഴുതിയ വാര്‍ഡുകളും ഏറെ. പത്തനംതിട്ട നഗരസഭയിലെ ഒന്‍പത് വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ആറന്മുള ജനകീയ പ്രക്ഷോഭമാണ് ബിജെപിക്ക് ഈ നേട്ടമുണ്ടാക്കിക്കൊടുത്തതെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ വി. മുരളീധരന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: