കോട്ടയം: ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ മന്ത്രി കെ.എം.മാണിക്ക് കനത്ത പ്രഹരം. കെ.എം.മാണിയുടെ വിശ്വസ്തയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന നിര്‍മ്മലാ ജിമ്മിയെ പി.സി.ജോര്‍ജ്ജിന്റെ പിന്തുണയുള്ള കേരളാ കോണ്‍ഗ്രസ്(സെക്ര്യുലര്)പ്രതിനിധിയായി മത്സരിച്ച ലിസി സെബാസ്റ്റ്യന്‍ വിജയിച്ചു.
ഇത് കേരള കോണ്‍ഗ്രസ്(എം)ന് കനത്ത തിരിച്ചടിയായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.സി.ജോര്‍ജ്ജിനെതിരെ മത്സരിക്കാന്‍ കേരളകോണ്‍ഗ്രസ്(എം) കണ്ടെത്തിയിരുന്ന നേതാവായിരുന്നു നിര്‍മ്മലാ ജിമ്മി. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയം പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ കേരളകോണ്‍ഗ്രസ്(എം)നെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അതേ സമയം ഈ വിജയം പി.സി.ജോര്‍ജ്ജിനെ കൂടുതല്‍ കരുത്തനാക്കിയിരിക്കുകയാണ്. കേരള കോണ്‍ഗ്രസ്(സെക്യുലര്‍)ന്റെ എല്‍ഡിഎഫ് പ്രവേശനം ഏറെ എളുപ്പമാക്കുന്നതാണ് ഈ വിജയമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: