കൊച്ചി: മന്ത്രി കെ. ബാബുവിന്റെ തട്ടകമായ തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് വന്‍നേട്ടം. 13 സീറ്റുകള്‍ നേടി ബിജെപി നഗരസഭയില്‍ പ്രതിപക്ഷമായി. കനത്ത തിരിച്ചടി നേരിട്ട യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബാബുവിന്റെ വാര്‍ഡില്‍ ബിജെപിക്ക് വന്‍വിജയം. നഗരസഭയില്‍ ആകെയുള്ള 49 വാര്‍ഡില്‍ 13 സീറ്റുകള്‍ നേടിയാണ് ബിജെപി പ്രതിപക്ഷസ്ഥാനത്ത് എത്തിയത്. 25 സീറ്റ് നേടി എല്‍ഡിഎഫ് മുന്നിലെത്തി. നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 9 സീറ്റുകളേ നേടാനായുള്ളൂ. രണ്ട് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. മന്ത്രി ബാബുവിന്റെ വാര്‍ഡായ ചക്കംകുളങ്ങരയില്‍ ബിജെപിയുടെ വേണുഗോപാലാണ് വിജയിച്ചത്.
നേരത്തെ ഒരംഗം മാത്രമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. അഞ്ച് വാര്‍ഡുകളില്‍ ബിജെപി രണ്ടാംസ്ഥാനത്താണ്. രാധികവര്‍മ്മ, രഞ്ജിനി ചന്ദ്രന്, വേണുഗോപാലന്‍, രാജശ്രീ ചാലിയത്ത്, വള്ളി രവി, വിജയശ്രീ കെ.ആര്, ജഷീര്‍, സിന്ധു മധുകുമാര്‍, ബൈജു എ.വി, വിജയകുമാര്‍ വി.ആര്, അരുണ്‍. എസ്, വള്ളി മുരളീധരന്, സീന സുരേഷ് എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: