കോഴിക്കോട്: ഒഞ്ചിയത്തെ വിപ്ലവമണ്ണില്‍ ഇത്തവണയും സിപിഎമ്മിന് അടിതെറ്റി. 2010 ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഭരണ കുത്തക നഷ്ടപ്പെട്ട സിപിഎം ഇത്തവണ ഭരണം തിരിച്ചു പിടിക്കാന്‍ ജീവന്മരണ പോരാട്ടമാണ് നടത്തിയത്.
കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്‍ രൂപീകരിച്ച ആര്‍എംപിയാണ് കഴിഞ്ഞ തവണ സിപിഎമ്മിനെ പുറത്താക്കി ആദ്യമായി ഭരണം പിടിച്ചത്. ഇത്തവണ ആര്‍എംപിയെ അവരുടെ തട്ടകത്തില്‍ തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യവുമായി പട നയിച്ച സിപിഎമ്മിന് 17 വാര്‍ഡുകളില്‍ ഏഴെണ്ണം മാത്രമാണ് ജയിക്കാനായത്. 6 സീറ്റ് ആര്‍എം.പിയും നാലെണ്ണം യുഡിഎഫിനും ലഭിച്ചു.
















