കല്‍പ്പറ്റ: വയനാട്ടില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. 13 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു മുനിസിപ്പല്‍ വാര്‍ഡിലും ബിജെപിക്ക് വിജയിക്കാനായി. പല വാര്‍ഡുകളും നഷ്്ടപ്പെട്ടത് ഒന്നു മുതല്‍ പത്ത് വരെ വോട്ടിനാണ്. വോട്ടിംഗ് ശതമാനഗ്രാഫും കുത്തനെ കുതിച്ചുയര്‍ന്നു. മുന്‍ തെരഞ്ഞെടുപ്പില്‍ കേവലം അഞ്ച് സീറ്റുകള്‍ മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്.
ജില്ലയിലെ എട്ട് ഗ്രാമപഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പവും അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പവും നിലകൊണ്ടപ്പോള്‍ പത്തിടങ്ങളില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാണ്.
പൂതാടി ഗ്രാമപഞ്ചായത്ത് നാല്, വെങ്ങപ്പള്ളി ഒന്ന്, പടിഞ്ഞാറത്തറ ഒന്ന്, അമ്പലവയല്‍ ഒന്ന്, നൂല്‍പ്പുഴ ഒന്ന്, തരിയോട് രണ്ട്, പുല്‍പ്പള്ളി ഒന്ന്, മുള്ളന്‍ക്കൊല്ലി ഒന്ന്, തവിഞ്ഞാല്‍ ഒന്ന്, എന്നിങ്ങനെ 13ഉം ബത്തേരി മുനിസിപ്പാലിറ്റിയില്‍ ഒന്നും സീറ്റുമാണ് ബിജെപിക്ക് ലഭിച്ചത്. ബത്തേരി മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് 17, യുഡിഎഫ് 17, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
തരിയോട്, അമ്പലവയല്‍, മുള്ളന്‍ക്കൊല്ലി, തവിഞ്ഞാല്‍, പുല്‍പ്പള്ളി, പൂതാടി, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ ബിജെപി നിലപാട് നിര്‍ണ്ണായകമാണ്. വൈത്തിരി, മുട്ടില്‍, പഞ്ചായത്തുകളില്‍ ഒരുമുന്നണിക്കും ഭൂരിപക്ഷമില്ലാതെവന്നതിന് കാരണവും ബിജെപി വോട്ടുകളാണ്.
വീരേന്ദ്രകുമാറിന്റെ തട്ടകത്തില്‍ അമ്പൊടിഞ്ഞു
കല്‍പ്പറ്റ: വീരേന്ദ്രകുമാറിന്റെ തട്ടകമായ കല്‍പ്പറ്റ നഗരസഭയിലെ പുളിയാര്‍മലയില്‍ അമ്പൊടിഞ്ഞു. ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ത്ഥി യു.പ്രകാശന്, സിപിഐയുടെ ടി.മണിയോട് ഇവിടെ പരാജയം ഏറ്റുവാങ്ങി. രണ്ട് വോട്ടിനാണ് ടി.മണി ഇവിടെ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഹരിദാസിന് ഇവിടെ 125 വോട്ട് ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. വര്‍ഗ്ഗീയ വിഷം ചീറ്റി ന്യൂനപക്ഷവോട്ടുകള്‍ തട്ടാനുള്ള വീരേന്ദ്രകുമാറിന്റെ ശ്രമം ഹൈന്ദവ വോട്ടുകളില്‍ വിള്ളലുണ്ടാക്കി എന്നുവേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: