പമ്പാവാലി: മൂക്കന്‍പെട്ടിയില്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം.15 ഓളം മുയലുകളെ ജീവി കടിച്ചു കൊന്നു. മൂക്കന്‍പ്പെട്ടി സ്വദേശി തുണ്ടത്തില്‍ ജോര്‍ജ് വീട്ടില്‍ വളര്‍ത്തിയിരുന്ന മുയലുകളെയാണ് ജീവി കടിച്ചു കൊന്നത്. ഇരുമ്പു നെറ്റ് കൊണ്ടുണ്ടാക്കിയ കൂട് തകര്‍ത്താണ് മുയലുകളെ കൊന്നതെന്നും ജോര്‍ജ് പറഞ്ഞു. എന്നാല്‍ മേഖലയിലെ നായ്ക്കളാണ് മുയലുകളെ കൊന്നതെന്ന് വനപാലകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: