തിരുവനന്തപുരം : സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന അക്രമങ്ങളും പീഡനങ്ങളും അമര്‍ച്ചചെയ്യാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്ന് ബിജെപി ദേശീയനിര്‍വ്വാഹക സമിതിയംഗം വി.മുരളീധരന്. യുവമോര്‍ച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്.അനുരാജ് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗങ്ങളായ അശ്വതി, രാഘേന്തു, രഞ്ജിത്ത്ചന്ദ്രന്, മണവാരി രതീഷ്, അഞ്ചു പത്മകുമാര്‍, സതീഷ്, ചന്ദ്രകിരണ്‍ എന്നിവര്‍ സംസാരിച്ചു.
ഇടതുസര്‍ക്കാര്‍ കേരളത്തില്‍ പൂര്ണപരാജയമായിരിക്കുന്ന സാഹചര്യത്തില്‍ യുവതി യുവാക്കളുടെ ഉത്തരവാദിത്തം കൂടിയിരിക്കുകയാണെന്നും ജനകീയ സമരങ്ങള്‍ക്ക് എതിരെ സര്‍ക്കാരും സിപിഎമ്മും അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ സിപിഎം അസഹിഷ്ണുതക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: