കൊല്ലം: ഒന്നര പതിറ്റാണ്ടിന് ശേഷം കൊല്ലം കോര്‍പ്പറേഷനില്‍ താമര വിരിഞ്ഞു. ഒന്നല്ല, രണ്ടെണ്ണം. ഒരിക്കലും താമര വിരിയിക്കിന് അനുവദിക്കില്ലെന്ന് ശപഥമെടുത്ത ഇടതുവലതുമുന്നണികളുടെ അവിശുദ്ധരാഷ്ട്രീയത്തിന് കിട്ടിയ കനത്ത തിരിച്ചടി കൂടിയാണ് ഈ വിജയം.
രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ ജില്ലാ കാര്യാലയമായ മാധവസദനം സ്ഥിതിചെയ്യുന്ന ഓലയില്‍ പ്രദേശം ഉള്‍പ്പെടുന്ന ഡിവിഷനില്‍ നിന്നും കോകില എസ്.കുമാറും തിരുമുല്ലവാരം ഡിവിഷനെ പ്രതിനിധീകരിച്ച് തൂവനാട്ട് സുരേഷ്കുമാറുമാണ് താമര ചിഹ്നത്തില്‍ വിജയതിലകം ചാര്‍ത്തിയത്.
ആര്‍എസ്പിയുടെ സിറ്റിംഗ് സീറ്റായ തേവള്ളിയില്‍ 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോകില വിജയിച്ചത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ തിരുമുല്ലവാരത്ത് 734 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മികച്ച വിജയമാണ് സുരേഷ്കുമാര്‍ നേടിയത്. പത്ത് സീറ്റുകളില്‍ വോട്ടെണ്ണലിന്റെ ആദ്യത്തെ രണ്ടര മണിക്കൂര്‍ ബിജെപി സ്ഥാനാര്‍ഥികള്‍ മുന്നിട്ടുനിന്നു. കച്ചേരി, കൈക്കുളങ്ങര, കോളജ് ജംഗ്ഷന്, വാളത്തുംഗല്‍ തുടങ്ങിയ നാല് ഡിവിഷനുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: