ഇടതു-വലതു മുന്നണികള്‍ക്കിടയിലെ ഒരു നടുമുറിയെക്കുറിച്ച് കേരള രാഷ്്രടീയത്തില്‍ അത്രയ്ക്കങ്ങാരും പറഞ്ഞിരുന്നില്ല. സാന്നിധ്യമുണ്ടായിട്ടും സമ്മതിക്കാനും അംഗീകരിക്കാനുമൊരു നെറികെട്ട അലംഭാവം. ഇന്നുപക്ഷെ, അത്രയ്ക്കങ്ങായോയെന്നു നടുക്കത്തോടെ വാപിളര്‍ത്തുന്ന അതിശയം. ജനപിന്തുണയുടെ നെഞ്ചൂക്കില്‍ രാഷ്ട്രീയ ജനാധിപത്യത്തിന്റെ തിരുമുറ്റത്ത് ആത്മവിശ്വാസം പടച്ചട്ടയാക്കി ഇരച്ചുകേറിവന്നൊരു ജൈവ പ്രതീകം- ബിജെപി.
ഇരുമുന്നണികളെയും രാഷ്ട്രീയ നടുക്കത്തിന്റെ നടുക്കടലിലാഴ്ത്തിക്കൊണ്ട് ഭാരതം മുഴുവന്‍ ഉറ്റുനോക്കുന്ന ഐതിഹാസിക വിജയത്തിന്റെ പേരാണിന്ന് കേരളത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി.
രാഷ്ട്രീയ വനവാസത്തിലോ വല്മീക മൗനത്തിലോ ആയിരുന്നില്ല കേരളത്തില്‍ ബിജെപി. സ്വയം ഒരുങ്ങുകയും നിലം ഒരുക്കുകയുമായിരുന്നു. തുരുമ്പിച്ച തത്വശാസ്ത്രത്തില്‍ ഞാന്നുകിടന്നും അപരിഷ്കൃതാശയങ്ങളുടെ ശൂന്യതയില്‍ അഭിരമിച്ചും കഴിഞ്ഞവര്‍ക്ക് അതൊന്നും കാണാനായില്ല.
പക്ഷേ കാണേണ്ടവര്‍ കണ്ടു; ജനം കണ്ടു. അതാണ് ഇരമ്പുന്ന ആവേശത്തില്‍ രാഷ്ട്രീയകേരളം ചര്‍ച്ച ചെയ്യുന്ന ബിജെപിയുടെ ഇതിഹാസതുല്യ തെരഞ്ഞെടുപ്പ് വിജയം. ഇടതു-വലതു മുന്നണികളുടെ കപട രാഷ്ട്രീയ മലവെള്ളപ്പാച്ചിലിനെതിരെ സാല്‍മണ്‍ മത്സ്യത്തെപ്പോലെ നീന്തിനേടിയതാണ് ഈ വിജയം. അവര്‍ ഇരുമുന്നണികള്‍ക്കുമെതിരെ നിരന്തരം ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളുടെയും മുറുകെപ്പിടിച്ച ആശയങ്ങളുടെയും പൂര്‍ത്തീകരണമാണത്. നോക്കാതെ കിടന്ന കല്ല് വീടിന്റെ മൂലക്കല്ലായിത്തീര്‍ന്ന അനുഭവം. രാഷ്ട്രീയമായ ആന്തരിക ആശയ സംഘര്‍ഷങ്ങളുടെ സര്‍ഗാത്മക വിജയം.
ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ വിജയം ബിജെപിയുടേതാണ്. ഇടതു-വലതു മുന്നണികള്‍ക്ക് പ്രത്യേകിച്ച് അവകാശവാദങ്ങളില്ലാത്തൊരു മങ്ങല്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പലതും ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതും ബിജെപി ആകും. കേരളത്തിന്റെ രാഷ്ട്രീയ ശരീരത്തിലെ പൊക്കമുയര്ത്തി നില്‍ക്കാവുന്നൊരു ശിരസ്- ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: