മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറുമെന്ന് പറഞ്ഞപ്പോള്‍ മുന്നണികള്‍ ഇത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല. ലീഗിന്റെ താല്പര്യാര്ത്ഥം രൂപം നല്കിയ പരപ്പനങ്ങാടി നഗരസഭയില്‍ ബിജെപിയുടെ തീരുമാനത്തെ ആശ്രയിച്ചാണ് ഭരണം നടക്കുക. ആകെ 45 വാര്‍ഡുകളുള്ള നഗരസഭയില്‍ യുഡിഎഫും ജനകീയ മുന്നണിയും 20 സീറ്റുകള്‍ വീതം നേടിയപ്പോള്‍ ബിജെപി നാല് സീറ്റും സ്വതന്ത്രന് ഒരു സീറ്റും നേടി. ബിജെപിയുടെ ആശീര്‍വാദമോ സ്വതന്ത്രന്റെ പിന്തുണയോ ഇല്ലാതെ ആര്‍ക്കും ഭരിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി. ചെയര്മാന് സ്ഥാനത്തേക്ക് ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
എടയൂര്‍ പഞ്ചായത്തിലും സമാന സ്ഥിതിയാണ്. ആകെ 19 സീറ്റുകളാണുള്ളത്. അതില്‍ ഒന്‍പത് വീതം എല്‍ഡിഎഫും യുഡിഎഫും നേടി. ബിജെപി ഒന്നും. ബിജെപി പിന്തുണക്കാതെ ആര്‍ക്കും ഭരിക്കാനാവില്ലെന്ന അവസ്ഥ. ബിജെപിയുടെ സാന്നിധ്യം കൊണ്ട് മുന്നണികള്‍ക്ക് ഭൂരിപക്ഷം ലഭിക്കാത്ത പഞ്ചായത്തുകള്‍ വേറെയും മലപ്പുറത്തുണ്ട്. ചാലിയാര്‍, തേഞ്ഞിപ്പലം തുടങ്ങിയ ഉദാഹരണം. തിരൂര്‍, ചേലേമ്പ്ര, ചെറുകാവ്, തേഞ്ഞിപ്പലം എന്നിവിടങ്ങളില്‍ പത്തോളം സീറ്റുകളില്‍ ബിജെപിക്ക് വിജയം നഷ്ടമായത് കുറഞ്ഞ വോട്ടിന്റെ വിത്യാസത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: