കണ്ണൂര്‍: പുതുതായി രൂപീകരിച്ച ഇരിട്ടി നഗരസഭയും എന്നും ഇടതുപക്ഷത്തൊടൊപ്പം മാത്രം നില്‍ക്കുകയും നില്വില് പ്രതിപക്ഷമില്ലാത്തതുമായ മുഴക്കുന്ന് പഞ്ചായത്തും ഇനി ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ബിജെപി നിലപാട് നിര്‍ണ്ണായകം. ഇവിടെ രണ്ടിടങ്ങളിലും ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഭൂരിപക്ഷം ലഭിക്കാത്തത്തോടെ ബിജെപി നിര്‍ണ്ണായക ഘടകമായി .
കീഴൂര്‍ ചാവശ്ശേരി പഞ്ചായത്തിനെ നിലനിര്‍ത്തിയാണ് ഇരിട്ടി നഗരസഭ രൂപീകരിച്ചത്. പഞ്ചായത്തില്‍ ഉണ്ടായിരുന്ന 21 വാര്‍ഡുകള്‍ നഗരസഭാ രൂപീകരണത്തോടെ 33 വാര്‍ഡുകള്‍ ആയി വിഭജിക്കപ്പെട്ടു. പഞ്ചായത്ത് 10 വര്‍ഷമായി എല്‍ഡിഎഫ് ആണ് ഭരിച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പോടെ എല്‍ഡിഎഫിന് മേധാവിത്വം നഷ്ടപ്പെട്ടു.
33 വാര്‍ഡുകളില്‍ 13 വാര്‍ഡുകളില്‍ എല്‍ഡിഎഫും 15 വാര്‍ഡുകളില്‍ യുഡിഎഫും 5 വാര്‍ഡുകളില്‍ ബിജെപിയും ജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ 3 വാര്‍ഡുകള്‍ ബിജെപി നേടിയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ നഗരസഭയിലെ പല വാര്‍ഡുകളിലും പത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത് ഇവിടങ്ങളിലെല്ലാം ബിജെപിക്ക് രണ്ടാം ശക്തിയാവാനും കഴിഞ്ഞു.
മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലും സ്ഥിതി ഇതാണ്. ഇടതുപക്ഷത്തിനല്ലാതെ ഭരണം കയ്യാളാനായിരുന്നില്ല. ഇവിടെയാണ് എല്‍ഡിഎഫിനെയും യുഡിഎഫിനെയും അമ്പരപ്പിച്ചരണ്ടു വാര്‍ഡുകളില്‍ ബിജെപി ജയിച്ചത്.
എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിലാണ് ബിജെപി ജയിച്ചത് എന്നതും ബിജെപിക്ക് ഇരട്ടി മധുരമാണ്. ആകെ പതിനഞ്ചു വാര്‍ഡുകളില്‍ എല്‍ഡിഎഫ്-7, യുഡിഎഫ്-6, ബിജെപി-2 എന്ന നിലയിലേക്ക് മാറിയതോടെ ഇവിടുത്തെ ഭരണം പ്രതിസന്ധിയിലായി. ബിജെപി ഇവിടങ്ങളില്‍ നിര്‍ണ്ണായക ശക്തിയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: