കോഴിക്കോട് : യുഡിഎഫില്‍ നിലനില്‍ക്കുന്ന അസംതൃപ്തിയാണ് പരാജയ കാരണമെന്ന് മുസ്ലിംലീഗ്. ഇത് പരിഹരിക്കാന്‍ തയ്യാറാവണമെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ അവശ്യപ്പെട്ടു. കോഴിക്കോട് ലീഗ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാ ദൗര്‍ബല്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായത്. മലപ്പുറമടക്കമുള്ള യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ ഇത് മറനീക്കി പുറത്തുവന്നതാണ്. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നായേനെ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം.
ന്യൂനപക്ഷ സംരക്ഷകര്‍ എന്ന നിലയില്‍ ഇടതുപക്ഷം രംഗത്തുവന്നിട്ടുണ്ടെങ്കിലും അതിനുള്ള കരുത്ത് അവര്‍ക്കില്ല.എല്‍ഡിഎഫിന്റെ വിജയം താല്കാലികമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: