കൊല്ലം: കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും ഇക്കുറിയും യുഡിഎഎഫിനെ കൈവിട്ടു. രണ്ടിടത്തും എല്‍ഡിഎഫാണ് ജയിച്ചത്.
ജില്ലാ പഞ്ചായത്തില്‍ 24 ഡിവഷനുകളും കൊല്ലം കോര്‍പ്പറേഷനില്‍ 36ഉം സീറ്റുകള്‍ ഇടതുപക്ഷം നേടി. ആര്‍എസ്പിയുടെ മുന്നണിമാറ്റം തങ്ങള്‍ക്ക് ഗുണകരമായെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ അവകാശപ്പെടുന്നു. കോണ്‍ഗ്രസില്‍ റിബലുകളാണ് തിരിച്ചടിയായതെങ്കില്‍ കോണ്‍ഗ്രസിന്റെ സംഘടനാദൗര്ബല്യങ്ങളിലാണ് യുഡിഎഫിലെ ഘടകകക്ഷികള്‍ പഴിചാരുന്നത്.
മികച്ച വിജയത്തിന് സഹായിക്കുമെന്ന് കോണ്‍ഗ്രസും യുഡിഎഫും പ്രതീക്ഷിച്ച ആര്‍എസ്പി കഴിഞ്ഞ തവണത്തേക്കാള്‍ ദയനീയമായി പരാജയപ്പെട്ടു. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതുഭരണം തന്നെയാണ് വരാന്‍ പോകുന്നത്.
ക്ലാപ്പന, മൈനാഗപ്പള്ളി, നെടുവത്തൂര്‍, നിലമേല്‍, ഓച്ചിറ, പൂയപ്പള്ളി, പേരയം എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് ഭരണം പിടിക്കാന്‍ സാധിച്ചത്. ബാക്കിയുള്ളവ ഇടതുപക്ഷത്തിനാണ്. ചവറ, കുന്നത്തൂര്‍, വെട്ടിക്കവല എന്നീ പഞ്ചായത്തുകളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യസീറ്റുനിലയാണ്. സ്വതന്ത്രരുടെയോ ബിജെപിയുടെയോ പിന്തുണയില്ലാതെ ഇവിടങ്ങളില്‍ ഭരണം അസാധ്യമായിരിക്കുകയാണ്.
ചവറയില്‍ ബിജെപിക്ക് അംഗമില്ലെങ്കിലും മറ്റ് രണ്ടിടങ്ങളിലും ഓരോ സീറ്റുകളുണ്ട്. ഇവരുടെ നിലപാട് നിര്‍ണായകമാകും.
കഴിഞ്ഞതവണ 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു നഗരസഭാ വാര്‍ഡിലും മാത്രം സാന്നിധ്യമറിയിച്ചിരുന്ന ബിജെപി ഇത്തവണ കൊല്ലം കോര്‍പ്പറേഷനിലും പുനലൂര്‍ ഒഴികെയുള്ള മൂന്ന് നഗരസഭകളിലും വിവിധ പഞ്ചായത്തുകളിലും അക്കൗണ്ട് തുറന്നു.
ചാത്തിനാംകുളം ഡിവിഷനില്‍ ഏഴ് വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. സിപിഎമ്മും കോണ്‍ഗ്രസും വോട്ടുമറിച്ചുനല്കിയതിനാല് എസ്ഡിപിഐ സ്ഥാനാര്‍ഥിയാണ് ഇവിടെ ജയിച്ചുകയറിയത്. ആകെയുള്ള 68 ഗ്രാമപഞ്ചായത്തുകളില്‍ 39 ഇടങ്ങളില്‍ 79 പ്രതിനിധികളെ വിജയിപ്പിക്കാനും കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും ഓരോന്നും പരവൂരില്‍ മൂന്നും കൊല്ലം കോര്‍പ്പറേഷനില്‍ രണ്ടും പ്രതിനിധികളെ വിജയിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: