കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വിജയാഹ്ലാദം അതിരു വിട്ടത് വിവാദത്തില്‍. കണ്ണൂരിലെ മാടക്കര ഈസ്റ്റ് വാര്‍ഡില്‍ പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ത്ഥിയെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രകടനം.
പര്‍ദയണിഞ്ഞ സ്ത്രീയെ പ്രതീകാത്മകമായി ബലാത്സംഗം ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുകയാണ്. ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും ലീഗ് പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞാല്‍ ഇവരെ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കില്ലെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.
















