കോഴിക്കോട്: സമരനായകന് മാറാടിന്റെ മണ്ണില്‍ ഹൃദയസ്പര്‍ശിയായ സ്വീകരണം. എട്ട് ഹിന്ദു മത്സ്യത്തൊഴിലാളികള്‍ കൂട്ടക്കൊലചെയ്യപ്പെട്ട് രക്തം പുരണ്ട മണല്‍പ്പരപ്പില്‍ ബന്ധുജനങ്ങളെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും സമാശ്വസിപ്പിക്കാന്‍ അന്ന് ഓടിയെത്തിയ കുമ്മനം രാജശേഖരന് മാറാട്ടുകാര്ക്ക് ഒരു നേതാവല്ല; മറിച്ച് കൂടപ്പിറപ്പാണെന്ന് തെളിയിക്കുന്നതായിരുന്നു കടലോര ഗ്രാമത്തില്‍ ഇന്നലെ അദ്ദേഹത്തിന് നല്കിയ സ്വീകരണം.
അമ്മമാരും തറവാട്ട് കാരണവന്മാരും അതിരാവിലെ തന്നെ സ്വീകരിക്കാനെത്തിയത് ആ ആത്മബന്ധത്തിന്റെ തെളിവായിരുന്നു. കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല നാടിനെ കുരുതിക്കളമാക്കി മാറ്റാതിരിക്കാന്‍ ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ചര്‍ച്ചകളിലൂടെ സമാധാനം കൈവരിക്കാന്‍ മുന്‍കയ്യെടുത്ത ഈ സമര നേതാവിന് അഭിവാദ്യമര്‍പ്പിക്കാന്‍ യുവാക്കളും കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന വന്‍ ജനാവലി എത്തിയിരുന്നു.
മാറാട് ശ്രീകുറുംബ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ തൊഴുതു പ്രസാദം വാങ്ങി, അരയസമാജം ഓഫീസ് സന്ദര്‍ശിച്ച ശേഷം ബലിദാനികളുടെ ഫോട്ടോയ്ക്കു മുന്നില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. തന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച ചരിത്രഭൂമിയാണിതെന്നും ഈ മണ്ണിന്റെ ഓരോ തരിയും പവിത്രമാണെന്നും അദ്ദേഹം പറഞ്ഞു. മാറാട് സന്ദര്‍ശിക്കേണ്ടത് തന്റെ കടമയാണ്. സ്നേഹവും സൗഹാര്‍ദ്ദവും കാത്തുസൂക്ഷിച്ച് പരസ്പരം ദ്വേഷത്തിന്റെ മുറിവ് മാറ്റണം. നാടു മുഴുവന്‍ സന്തോഷത്തിന്റെ സുഗന്ധം പടര്‍ത്താന്‍ അടുത്ത തലമുറക്ക് മാതൃകയാകണം. ഏറെ സഹിച്ചും പൊറുത്തുമാണ് സമാധാനം നിലനിര്‍ത്താന്‍ ഒരു ജനസമൂഹം തയ്യാറായത്.
മാറാടിനോട് കേരളം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളായ കെ.പി. ശ്രീശന്, പി.സി. മോഹനന് മാസ്റ്റര്‍, ടി. പി. ജയചന്ദ്രന്, പി. രഘുനാഥ്, കെ. പി. പ്രകാശ്ബാബു, പി. ജിജേന്ദ്രന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്ന് തുടങ്ങുന്ന വിമോചനയാത്രക്ക് മുന്നോടിയായിട്ടായിരുന്നു കുമ്മനത്തിന്റെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: