കാസര്‍കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയ്ക്ക് മുന്നോടിയായുള്ള ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചു. മഞ്ചേശ്വരം ഉപ്പളയില്‍ നിന്ന് ആരംഭിക്കുന്ന വിമോചനയാത്രയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വെങ്കയ്യനായിഡു നിര്‍വ്വഹിച്ചു.
വിമോചന യാത്രയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ശ്രീ വെങ്കയ്യാനായിഡുവില് നിന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ കുമ്മനം രാജശേഖരന് പതാക ഏറ്റുവാങ്ങുന്നു.
നേരത്തെ വിമോചനയാത്രയ്ക്ക് മുന്നോടിയായി മധൂര്‍ ശ്രീ മദനന്തേശ്വരസിദ്ധിവിനായക ക്ഷേത്രത്തില്‍ കുമ്മനം ദര്‍ശനം നടത്തി.
യാത്ര ആരംഭിക്കുന്ന മഞ്ചേശ്വരം ഉപ്പളയിലേയ്ക്ക് സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി എത്തികൊണ്ടിരിക്കുകയാണ്. എംടി രമേശ്, കെ സുരേന്ദ്രന്, എ എന്‍ രാധാകൃഷ്ണന് തുടങ്ങി പ്രമുഖ ബിജെപി നേതാക്കന്മാര് പ്രദേശത്ത് എത്തിചേര്‍ന്നിട്ടുണ്ട്. നടന് സുരേഷ് ഗോപിയടക്കം കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖരം സ്ഥലത്ത് എത്തിയിട്ടുണ്ട്.
മഞ്ചേശ്വരം (ഉപ്പള), കാസര്‍കോട് (ടൗണ്‍), ഉദുമ (പൊയ്നാച്ചി), കാഞ്ഞങ്ങാട് (ടൗണ്‍), തൃക്കരിപ്പൂര്‍ (ടൗണ്‍) എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങുന്ന യാത്ര ഇന്ന് വൈകിട്ട് ഏഴ് മണിയോടു കൂടി പയ്യന്നൂരില്‍ എത്തിചേരുന്നതോടെ ജില്ലയിലെ പര്യാടനം അവസാനിക്കും. നാളെ കണ്ണൂരില്‍ പര്യാടനം നടക്കും.
വിമോചനയാത്രയ്ക്ക് കണ്ണൂര്‍ എഡിഷന്റെ പ്രത്യേക പതിപ്പ് വായിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: