കാസര്‍കോട്: മോദി രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് രാജ്യത്തെ പിന്നോട്ട് നയിക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ട് നയിക്കുകയാണ് കോണ്‍ഗ്രസ്. യുപിഎ സര്‍ക്കാര്‍ ഇടത് പക്ഷത്തിന്റെ പിന്തുണയോടെ ഒരടി മുന്നോട്ടും ഒരടി പിന്നോട്ടു എന്ന അവസ്ഥയിലായിരുന്നു. നാടിന്റെ തകര്‍ച്ചയ്ക്ക് കാരണം ഇരട്ടകളായ കോണ്‍ഗ്രസും ഇടതുമാണ്. ജനങ്ങളുടെ മുമ്പില്‍ തമ്മിടിക്കുന്നതായി നടിക്കുന്ന ഇടത് പക്ഷവും കോണ്‍ഗ്രസും ഒരേ തൂവല്‍ പക്ഷികളാണെന്നും വെങ്കയ്യ പറഞ്ഞു.
ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അകാശവും പാതാളവും ഭൂമിയും അവര്‍ കൊള്ളയടിച്ചു. എന്നാല്‍ മോദി സര്‍ക്കാരിന്റെ ലക്ഷ്യം വികസനം മാത്രമാണ്. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ദുരിതം നല്‍കുകയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യങ്ങളെന്ന് വെങ്കയ്യ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: