കണ്ണൂര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ ആവേശോജ്ജ്വല സ്വീകരണം.
ജില്ലയിലെ ആദ്യപര്യടനം കല്ല്യാശേരി മണ്ഡലത്തിലെ പിലാത്തറയിലായിരുന്നു. പയ്യന്നൂരിലെ ആനന്ദതീര്‍ത്ഥയുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വിമോചനയാത്രയുടെ കണ്ണൂര്‍ ജില്ലാ പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് കല്ല്യാശ്ശേരിയിലെ പിലാത്തറയില്‍ എത്തിയ യാത്രയെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ആവേശപൂര്‍വം സ്വീകരിച്ചു.
പഞ്ചവാദ്യവും മുദ്രാവാക്യ വിളികളും സ്വീകരണത്തിന് അകമ്പടിയായി. പിലാത്തറയിലെ ആദ്യ സ്വീകരണത്തിനുശേഷം പ്രദേശത്തെ കാരുണ്യ കേന്ദ്രം കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു. മധുരപലഹാരം വിതരണം ചെയ്തും, കുശലാന്വേഷണം നടത്തിയും അല്പനേരം അന്തേവാസികള്‍ക്കൊപ്പം ചിലവഴിച്ചശേഷമാണ് കുമ്മനം മടങ്ങിയത്.
നേരത്തെ ദളിത് വിഷയത്തില്‍ മുന്നണികള്‍ സംവാദത്തിന് തയ്യാറാകണമെന്ന് പയ്യന്നൂരില്‍
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കമ്മനം വ്യക്തമാക്കിയിരുന്നു. കള്ളപ്രചാരണം നടത്തി ഇല്ലാത്ത കാര്യങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കുടില തന്ത്രങ്ങള്‍ ഒരിക്കലും വില പോകില്ല.
കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലാത്ത മുന്നണികളാണ് ഇപ്പോള്‍ ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത്. അഴിമതി കാര്യത്തില്‍ തുല്യരായ രണ്ടു കൂട്ടരും തമ്മിലുള്ള രഹസ്യ ഐക്യമാണ് ലാവ്ലിന് കേസില്‍ പുറത്തു വന്നിരിക്കുന്നത്.
വിജിലന്‍സ് മുന്നില്‍ ഹാജരാകാതെ മുന്‍ കൂര് ജാമ്യം നേടിയും ആശുപത്രിയില്‍ കഴിഞ്ഞും പി.ജയരാജന് എത്ര കാലം ഒളിച്ചു നടക്കാനാവും, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കുമ്മനം പറഞ്ഞു.
വിമോചന യാത്ര കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ഏഴ് കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഇന്നത്തെ യാത്രയ്ക്ക് തലശ്ശരിയില്‍ സമാപനമാകും.
















