കൂത്തുപറമ്പ്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഹൃദയസ്തംഭനം വരാന്‍ കാരണം സിബിഐയുടെ നോട്ടീസല്ലന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രക്കുള്ള അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തമാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ഗോപാലകൃഷ്ണന് പറഞ്ഞു. വിമോചനയാത്രക്ക് കൂത്തുപറമ്പില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ കോട്ടകൊത്തളമെന്ന് അവകാശപ്പെടുന്ന നായനാരുടെ നാടായ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പോലും ആയിരങ്ങളാണ് യാത്രയെ വരവേറ്റത്. ഒരു കാലത്ത് ബിജെപിയെന്ന് ഉറക്കെ ഉച്ചരിക്കാന്‍ പോലും ആളില്ലാത്ത സ്ഥലത്താണ് വന്‍ജനകീയ പങ്കാളിത്തമുണ്ടാകുന്നത്. സംഘര്ഷമനസ്ഥിതിയാണ് സിപിഎമ്മിനെ മുന്നോട്ട് നയിക്കുന്നത്. സംഘര്‍ഷമില്ലെങ്കില്‍ സിപിഎമ്മില്ലെന്ന അവസ്ഥയാണ് ഇപ്പോള്‍. സിപിഎം ബിജെപിയെ എതിര്‍ക്കുന്നത് അത് ദേശസ്നേഹികളുടെ പ്രസ്ഥാനമായത് കൊണ്ടാണ്.
ചൈനക്കും റഷ്യക്കും ജെയ്വിളിക്കുന്നവരാണ് ഇവിടുത്തെ സിപിഎമ്മുകാര്‍. അവരുടെ അടിസ്ഥാനതത്വം തന്നെ ഭാരത വിരുദ്ധതയാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. യാക്കൂബ് മേമനെ വധശിക്ഷക്ക് വിധേയനാക്കിയപ്പോള്‍ സിപിഎമ്മിന്റെ അഖിലേന്ത്യാസെക്രട്ടറിയായിരുന്നപ്രകാശ്കാരാട്ട് പറഞ്ഞത് മുസ്ലീമായത് കൊണ്ടാണ് തൂക്കിക്കൊന്നതെന്നാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാതെ കരിദിനമായി ആചരിച്ചവരാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റ്കാര്. അസഹിഷ്ണുത മുഖമുദ്രയാക്കിയ സിപിഎമ്മിനെ ആശയം കൊണ്ട് പരാജയപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ തകര്‍ക്കുകയെന്നത് ഇടത് വലത് സംഘടനകള്‍ കൂട്ടായ ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളം ഇത് കണ്ടതാണ് എന്നാല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് വലത് കൂട്ടായ്മ ജനം തിരിച്ചറിയാന്‍ പോവുകയാണ്. എല്ലാവിഭാഗം ജനങ്ങളെയും തുല്ല്യ മനസ്ഥിതിയില്‍ കാണുന്ന പാര്‍ട്ടിയാണ് ബിജെപി. മുന്നോക്കക്കാരനെന്നോ പിന്നോക്കക്കാരനെന്നോ ബിജെപിക്ക് വ്യത്യാസമില്ല. അതുകൊണ്ടാണ് ഒരു പിന്നോക്കക്കാരനെ ഭാരതത്തിന്റെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപിക്ക് സാധിച്ചത്.
ഏറ്റവും കൂടുതല്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരെ ലോക്സഭയിലെത്തിച്ചതും ബിജെപിയാണ്. എന്നാല്‍ പുരോഗമനം പറയുന്ന സിപിഎമ്മിന് ഒരു ദളിതനെ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്താന്‍ പോലും സാധിച്ചില്ല. സിപിഎം ബിജെപിയെ കണ്ണടച്ച് എതിര്‍ക്കുകയാണെന്നും ഇത്തരം ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. ചടങ്ങില്‍ വി.പി.സുരേന്ദ്രന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: