തിരുവനന്തപുരം:സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. സംസ്ഥാനതല ഉദ്ഘാടനം വടകരയിലെ കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നിര്‍വ്വഹിച്ചു. ജില്ലാ ആശുപത്രി കഴുകി വൃത്തിയാക്കിയാണ് വിമോചനയാത്ര നായകന് പരിപാടി ഉദ്ഘാടനം ചെയ്തത്. വ്യക്തി-സമാജ ശുചിത്വത്തിന് ഏറെ പ്രാധാന്യം നല്കിയ രാഷ്ട്രപിതാവിന്റെ സ്മരണകള്‍ക്കുമുന്നില്‍ ആദരം അര്‍പ്പിച്ചാണ് സ്വച്ഛ് ഭാരത് അഭിയാന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന് മുമ്പ് പദ്ധതി നടപ്പാക്കാന്‍ എല്ലാ പ്രവര്‍ത്തകരോടും കുമ്മനം ആഹ്വാനം ചെയ്തു. ലോകത്തിനു മുഴുവന്‍ മാതൃകയായ പദ്ധതി വിജയമാക്കേണ്ടത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും കടമയാണ്. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ രാജ്യം മുഴുവന്‍ ശുചിയാക്കാനാവില്ല. പുറമെ മാത്രമല്ല, വാക്കുകളിലും പ്രവര്‍ത്തിയിലും ശുചിത്വം പാലിക്കാന്‍ എല്ലാവരും പ്രത്യേകിച്ച് പൊതുപ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്. നുണ പ്രചാരണങ്ങളിലൂടെയും വിഷലിപ്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെയും സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണമെന്നും കുമ്മനം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: