മലപ്പുറം: സംസ്ഥാനത്തെ അഴിമതി വിഷയങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിക്കുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിമോചനയാത്രയ്ക്കിടെ കൊളപുറത്ത് വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസും സിപിഎമ്മും സയാമിസ് ഇരട്ടകളെ പോലെയാണ്. ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി വിചാരിച്ചാല്‍ കുറ്റക്കാരനെ കയ്യാമം വച്ച് നടത്തിക്കാം. അതുപോലെ സോളാര്‍ കേസില്‍ സിപിഎം വിചാരിച്ചാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ പങ്ക് പുറത്ത് കൊണ്ടു വരാം. ഇത് ചെയ്യാത്തതിന് പിന്നില്‍ ഒത്ത് തീര്‍പ്പ് രാഷ്ട്രീമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: