തിരൂര്‍: കേന്ദ്രത്തിലെ ഭരണമാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത സംസ്ഥാനത്തെ സര്‍ക്കാര്‍ സമര്‍പ്പിച്ച വാര്‍ഷിക പദ്ധതി ജനങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി മാറുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
കേന്ദ്രത്തില്‍ ഇപ്പോള്‍ ആസൂത്രണക്കമ്മീഷന് ഇല്ലാ. പകരം നിതി ആയോഗാണ്. ആസൂത്രണ കമ്മീഷനു നല്കുന്ന തരത്തിലല്ല നിതി ആയോഗിനു പദ്ധതി സമര്‍പ്പിക്കേണ്ടത്. കേരളം നല്‍കിയത് ശരിയായ സംവിധാന പ്രകാരമല്ല. അതുകൊണ്ടുതന്നെ പല പദ്ധതികളും തള്ളുന്ന സ്ഥിതിയാണുള്ളത്. നിതി ആയോഗ് മുഖ്യമന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ട സംവിധാനമാണ്. എന്നിട്ടും നമ്മുടെ മുഖ്യമന്ത്രി അത് ശ്രദ്ധിക്കാതിരുന്നത് കേരളത്തിന്റെ ശാപമാണ്, കുമ്മനം പറഞ്ഞു.
2016-17 വര്‍ഷത്തേക്ക് 30,634 കോടിയുടെ പദ്ധതി അടങ്കലാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ഓരോ പദ്ധതിയും പ്രത്യേകം പ്രത്യേകം നല്‍കണമെന്ന നിര്‍ദ്ദേശം അവഗണിച്ചാണ് ഡിസംബറില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള രേഖ സമര്‍പ്പിച്ചത്. അടങ്കല്‍ പദ്ധതി സംവിധാനമാണ് സംസ്ഥാനങ്ങളുടെ വികസനത്തിന് വിരുദ്ധമായി മാറിയത്.
വിഹിതം വഴിമാറ്റി ചെലവാക്കുന്നതാണ് പതിവ് രീതി. അതൊഴിവാക്കാനാണ് ഓരോ പദ്ധതിക്കും പ്രത്യേകം തുകയും ആസൂത്രണവുംും നല്‍കണമെന്ന വ്യവസ്ഥ നിശ്ചയിച്ചത്. എന്നാല്‍, അതില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ സംസ്ഥാന ജനതയെ വഞ്ചിക്കുകയാണ്, കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: