മലപ്പുറം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര മലപ്പുറത്തിന്റെ മണ്ണില്‍. ബിജെപിയെ ന്യൂനപക്ഷ വിരുദ്ധര്‍ എന്ന് ചിത്രീകരിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ക്കുള്ള ശക്തമായ മറുപടിയായി മലപ്പുറത്തെ ഓരോ സ്വീകരണ കേന്ദ്രങ്ങളും മാറി.
കേരളത്തിലെ ജനങ്ങള്‍ നെഞ്ചേറ്റിയത് കമ്മ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപിള്ളയെയല്ല ശ്രീ നാരായണ ഗുരുദേവനെയാണെന്ന് കുമ്മനം പറഞ്ഞു.
കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടപ്പോഴും ഗുരുദേവനെ സിപിഎം നിന്ദിച്ചപ്പോഴും കേരളം ഇത് അനുഭവിച്ചതാണ്.
കൃഷ്ണപിള്ളയുടെ പ്രതിമയ്ക്ക് പോലും കേരളത്തില്‍ രക്ഷയില്ലാതായി,സ്വന്തം പാര്ട്ടിക്കാര് തന്നെയത് തകര്‍ക്കുന്ന അവസ്ഥയാണ്.എന്നാല്‍ ഗുരുദേവനെ അവഹേളിച്ച സിപിഎം നീക്കത്തെ ജാഗ്രതയോടെയാണ് കേരളം നേരിട്ടതെന്നും കുമ്മനം മങ്കടയില്‍ വിമോചന യാത്രാ സ്വീകരണത്തില്‍ പറഞ്ഞു.
മുസ്ലീം സഹോദരങ്ങള്‍ ഉള്‍പ്പടെ വന്‍ ജനപങ്കാളിത്തമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും അനുഭവപ്പെട്ടത്. ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മുസ്ലീം സഹോദരങ്ങള്‍ യാത്രയില്‍ പങ്കെടുത്തു.
മറ്റ് പാര്‍ട്ടികളില്‍ നിന്നും രാജി വച്ച് ബിജെപിയില്‍ ചേര്‍ന്ന ന്യൂനപക്ഷ വിഭാഗത്തിലെ നേതാക്കളെ കുമ്മനം രാജശേഖരന് സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: