കൊഴിഞ്ഞാമ്പാറയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെയും
കുമ്മനം രാജശേഖരനെയും പുഷ്പഹാരമണിയിച്ചപ്പോള്‍
പാലക്കാട്: അവഗണനയുടെ അന്ധകാരത്തില്‍ അതിജീവനത്തിനായ് പൊരുതു അട്ടപ്പാടിയിലെ അടിസ്ഥാന ജനതയുടെ മോചനത്തിനു ശബ്ദമുയര്‍ത്തി വിമോചന യാത്രാനായകന് കുമ്മനം രാജശേഖരന്റെ പടയോട്ടം പാലക്കാട്ട്. ജീവിതം തന്നെ സമരായുധമാക്കിയവര് സമരനായകനെ സ്വീകരിക്കാനെത്തിയപ്പോള്‍ ജീവല്‍ പ്രശ്നങ്ങള്‍ അവഗണിച്ച ഭരണമുന്നണികള്ക്കുള്ള ശക്തമായ താക്കീതായി ഓരോ സ്വീകരണ കേന്ദ്രങ്ങളും മാറി. ജനാധിപത്യ ഭരണകൂടത്തിന്റെ വംശഹത്യക്കിരയാകുന്ന വനവാസികള്‍ക്ക് പുതുപ്രതീക്ഷ നല്‍കിയാണ് വിമോചന യാത്ര പാലക്കാട്ട് പര്യടനം തുടരുന്നത്.
അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് മണ്ഡലത്തിലായിരുന്നു ആദ്യ സ്വീകരണം. പലതരം ആവലാതികളുമായാണ് അവിടത്തുകാര്‍ യാത്രയെ സ്വീകരിക്കാനെത്തിയത്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും അനുഭവങ്ങള്‍ അവരില്‍ പലരുണ് പങ്കുവെച്ചു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. കേറിക്കിടക്കാന്‍ ഇടമില്ല. ഭൂമി സര്‍ക്കാരിന്റെ ഒത്താശയോടെ കോര്‍പ്പറേറ്റുകള്‍ തട്ടിയെടുക്കുന്നു. കൃഷി ചെയ്യാന്‍ ഭൂമിയില്ലാതായി. ഇതിനൊരു മാറ്റം വേണം. അട്ടപ്പാടിയില്‍ നിന്നുമെത്തിയതെന്തിനെന്ന് മാധവി വിശദീകരിക്കുന്നു.
പിഞ്ചു കുട്ടികള്‍ മരിച്ചു വീഴുമ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ വന്‍ വികസന നേട്ടങ്ങള്‍ അവകാശപ്പെടുത് പരിഹാസ്യമാണെ് കുമ്മനം പറഞ്ഞു. അട്ടപ്പാടിയുടെ രോദനം കേള്‍ക്കാത്ത ഭരണവര്‍ഗ്ഗം നാടിന് നാണക്കേടാണ്. ഇടത് വലത് മുണികള്‍ കൊട്ടിഗ്ഘോഷിച്ച കേരള മോഡല്‍ പരാജയമാണെ് പറയാന്‍ ഇതില്‍ക്കൂടുതലെന്ത് വേണമെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിന്റെ നെല്ലറയായി പാലക്കാട് ഇനിയെത്രകാലമെന്ന ചോദ്യവും യാത്രയിലെ കാഴ്ചകള്‍ അവശേഷിപ്പിക്കുന്നു. ഭൂമാഫിയ കൈയേറിയ നെല്‍വയലുകളുടെ നീണ്ട ദൃശ്യം എവിടെയും. ഭാരതപ്പുഴയും കുന്തിപ്പുഴയും അനുഗ്രഹിച്ച നാട് വെള്ളത്തിനായ് കേഴുന്ന കാഴ്ച മറുവശത്ത്. വെള്ളമില്ലാതായതോടെ കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകരും നിര്‍ബന്ധിതരായി. ഇടത് വലത് മുണികളോടുള്ള എതിര്‍പ്പ് ഏറെ പ്രകടമായത് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയിലായിരുന്നു.
കൊഴിഞ്ഞാമ്പാറയിലെ സ്വീകരണ കേന്ദ്രത്തിലേക്കുള്ള വഴിയില്‍ യാത്രയെ സ്വാഗതം ചെയ്തത് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഐഐടിയുടെ ബോര്ഡുകളാണ്്. വികസന പിന്നാക്കാവസ്ഥയില്‍ നിന്നും മോചനമില്ലാത്ത പാലക്കാടിന് മോദി സര്‍ക്കാര്‍ ആശ്വാസം പകരുന്നതിന്റെ കാഴ്ചകളിലൊന്ന് മാത്രമാണത്. ഫുഡ് പാര്‍ക്ക്, ഡിഫന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികളും പാലക്കാടിന്റെ ഭാവിയെ ജ്വലിപ്പിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ പിന്തുണ ലഭിക്കുന്നത് ബിജെപിയുടെ പാലക്കാടിലെ മുന്നേറ്റത്തിന് കരുത്ത് പകരുന്നുവെന്നതിന് സംശയമില്ല. മോദിയുടെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞാണ് കുമ്മനത്തിന്റെ പ്രസംഗവും. ഭാഷാ ന്യൂനപക്ഷ മേഖലയില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന് എത്തിയത് ആവേശം പകര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എടുത്ത് പറഞ്ഞ് തമിഴിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പാലക്കാട് ടൗണില്‍ നടന്ന സമാപന സമ്മേളനം നഗരം കണ്ടതില്‍ വച്ചേറ്റവും വലിയ ജനപങ്കാളിത്തത്താലാണ് യാത്രയില്‍ ഇടം നേടിയത്. കുമ്മനത്തിനുള്ള സ്വീകരണം നഗരസഭാ ഭരണം ലഭിച്ചതിന്റെ ആഘോഷമാക്കി മാറ്റി പ്രവര്‍ത്തകര്‍.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.എം. വേലായുധന്, പ്രമീള സി. നായ്ക്, എന്‍.ശിവരാജന്, ഡോ.പി.പി .വാവ, സംസ്ഥാന സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍, വി.കെ. സജീവന്, ജില്ലാ പ്രസിഡണ്ട് ഇ. കൃഷ്ണദാസ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.
ഇന്ന് ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, തൃത്താല എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വിമചന യാത്ര തൃശൂരില്‍ പ്രവേശിക്കും. വൈകിട്ട് തൃശൂര്‍ ടൗണിലാണ് സമാപനം.
















