ചെറുതുരുത്തി: ”നാടിന്റെ നന്മയ്ക്കായി, നല്ലൊരു നാളേയ്ക്കായി, വിമോചനയാത്ര ഇതാ വന്നെത്തി, നമ്മുടെ രാജേട്ടന് ഇതാ വന്നെത്തി..”
പാട്ട് പാടിയാണ് റുഖിയ കുമ്മനത്തെ സ്വീകരിച്ചത്; കൂടെയൊരു പ്രഖ്യാപനവും- ‘ഇനി കുമ്മനത്തിനുവേണ്ടി മാത്രമേ പാടൂ.’
മുപ്പതുവര്‍ഷത്തോളം സിപിഎമ്മിനും കോണ്ഗ്രസിനുംവേണ്ടി തെരഞ്ഞെടുപ്പുകളില്‍ പാട്ട് പാടി അണികളെ ഇളക്കിമറിച്ച റുഖിയയെ 63-ാം വയസില്‍ ബിജെപിയുടെ വിമോചനയാത്രാവേദിയിലെത്തിച്ചത് ഇന്നലെകളിലെ കയ്പേറിയ അനുഭവങ്ങളാണ്. റുഖിയയുടെ വാക്കുകള്‍ ഇങ്ങനെ: ”വര്‍ഷങ്ങളോളം സിപിഎമ്മിനും കോണ്‍ഗ്രസിനും വേണ്ടി പാടി. എന്നാല്‍ ഭരണത്തിലെത്തുമ്പോള്‍ അവര്‍ക്ക് എന്നെ അറിയില്ല. ആരുമില്ലാത്ത എന്നെ സഹായിക്കാന്‍ പണമില്ല. സരിതയ്ക്ക് കൊടുക്കാനുണ്ട്. എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് ഇനി പ്രതീക്ഷ ബിജെപിയില്‍ മാത്രമാണ്.”
ചെറുതുരുത്തി അന്‍സാര്‍ കോളനിയിലെ താമസക്കാരിയായ റുഖിയയുടെ ഭര്‍ത്താവ് എട്ടുവര്‍ഷം മുമ്പ് മരിച്ചു. മക്കളില്ലാത്തതിനാല്‍ ഒറ്റയ്ക്കാണ് ജീവിതം. നിലവില്‍ സംസ്ഥാനത്തെ ഭൂരിഭാഗം മന്ത്രിമാര്‍ക്കുവേണ്ടി റുഖിയ പാടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉപജീവനത്തിന് കഷ്ടപ്പെടുമ്പോള്‍ അവര്‍ തിരിഞ്ഞുനോക്കുന്നില്ല.
ബിജെപി പ്രവര്‍ത്തകരാണ് സഹായിക്കുന്നത്. രാഷ്ട്രീയക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറയുമ്പോഴും കുമ്മനം രാജശേഖരനെക്കുറിച്ച് റുഖിയയുടെ അഭിപ്രായം ഇങ്ങനെ: ”സംന്യാസതുല്യമായ ജീവിതം, കളങ്കരഹിത വ്യക്തിത്വം, ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്ന ഏക നേതാവ്,” കുമ്മനത്തിനും ബിജെപിക്കുവേണ്ടി എത്ര വേദികളില്‍ വേണമെങ്കിലും പാടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച റുഖിയയെ ആശ്ലേഷിച്ചാണ് കുമ്മനം സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: