തൃശൂര്‍: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് കേരളത്തിലെ ചെറുതും വലുതുമായ ഏഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാസര്‍കോടു നിന്നും തിരുവനന്തപുരത്തേക്ക് തങ്ങളുടെ കാഴ്ച്ചപാടുകള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവുമായി യാത്രകള്‍ ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ മറ്റ് യാത്രകളില്‍ നിന്ന് വ്യത്യസ്ഥമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന കേരള വിമോചനയാത്രയാണ് ഏറെ ജനശ്രദ്ധ ആകര്‍ഷിക്കുന്നത്.
കഴിഞ്ഞ ആറ് പതിറ്റാണ്ടായി മാറി മാറി ഭരിച്ച് പൊറുതി മുട്ടിക്കുന്ന ഇരു മുന്നണികളില്‍ നിന്നും കേരള ജനതയെ രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കുമ്മനത്തിന്റെ യാത്ര ജനുവരി 28ന് ആരംഭിച്ചത്. ഇതിനും ഒരു പ്രത്യേകതയുണ്ട്. കേരളത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ അന്നം, വെള്ളം, മണ്ണ് എന്നീ പ്രശ്നങ്ങളില്‍ ഊന്നിയാണ് യാത്ര. ആറ് വടക്കന്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്നലെ തൃശിവപേരൂര് ജില്ലയിലേക്ക് കടന്നതോടെ ഓരോ സ്വീകരണവും പൂരങ്ങള്‍ പോലെയായി.
മാറ്റത്തിനായി ദാഹിക്കുന്ന ജനതയെയാണ് എങ്ങും കാണാന്‍ കഴിയുന്നത്. ജാതി മത ഭേദമില്ലതെ സ്ത്രീ പുരുഷ വ്യത്യാസങ്ങളില്ലാതെ പതിനായിരങ്ങളാണ് ഓരോ സ്വീകരണത്തിനും പങ്കാളികളാകുന്നത്. ബിജെപിയെ തങ്ങള്‍ മനസ്സാല്‍ അംഗീകരിച്ചുവെന്നാണ് ഇവര്‍ തെളിയിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തന്നെ മാറ്റത്തിന്റെ കാഹളം മുഴങ്ങി കഴിഞ്ഞു. ശത്രു പക്ഷങ്ങള്‍ക്ക് ഇടിവെട്ടുവണ്ണമുള്ള ഭീക്ഷണിയുമായാണ് കുമ്മനം തന്റെ വിമോചയാത്ര ആരംഭിച്ചിട്ടുള്ളത്. യാത്രയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും മോചനത്തിനുള്ള ശംഖ്വലിയാണ് മുഴങ്ങി കൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും യാത്രകള്‍ കാണുന്ന ജനം തന്നെയാണ് കുമ്മനത്തിന്റെ യാത്രയെ വിലയിരുത്തുന്നത്. തങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്ന, കാംക്ഷിക്കുന്ന ഒരു രക്ഷകനെയാണ് യാത്രയിലൂടെ കാണുന്നത്. ഇന്നുവരെ മറ്റൊരു യാത്രയിലും ഉന്നയിക്കാത്ത ആവശ്യങ്ങള്‍ ഉയര്‍ത്തുന്നു എന്നത് തന്നെ ഏറെ പ്രാധാന്യമുണ്ട്. ഒരു സാധാരണക്കാരന് എന്താണോ ആഗ്രഹിക്കുന്നത് അതാണ് കുമ്മനം രാജശേഖരന് വിമോചനയാത്രയില്‍ ഉയര്‍ത്തുന്ന മുദ്രാവാക്ക്യം. കാലുഷ്യമില്ലാത്ത, കാപട്യമില്ലാത്ത ഒരു രാഷ്ട്രീയക്കാരനെയാണ് അദ്ദേഹത്തില്‍ ദര്‍ശിക്കുന്നത്.
മുന്നണികളെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് കേരളത്തിന്റെ ഇന്നത്തെ ദയനീയ അവസ്ഥയ്ക്കുള്ള കാരണമെനന്താണെന്ന് കാര്യകാരണ സഹിതം അദ്ദേഹം വിശദീകരിക്കുന്നു. യാത്രയ്ക്കിടയില്‍ വെറും രാഷ്ട്രീയം മാത്രമല്ല അദ്ദേഹം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍. മറിച്ച് സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവരുടേയും അവരുടെ പ്രശ്നങ്ങളേയും വിലയിരുത്തുകയും അവരുമായി സംവദിക്കുകയും പരിഹാരത്തിനുള്ള ശ്രമങ്ങളുമാണ് ഉറപ്പ് നല്‍കുന്നത്. കൂടാതെ മിക്കയിടങ്ങളിലും സാമൂഹ്യ സാസ്ക്കാരിക സംഘടനകളുടെ നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്.
നൂറ്റിനാല്‍പ്പത് മണ്ഡലങ്ങളിലും സ്പര്‍ശിക്കുന്ന യാത്ര കേരളത്തിന്റെ മാറ്റത്തിന് നാന്ദി കുറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബിജെപിയേയും കുമ്മനത്തേയും കുറിച്ചുള്ള തെറ്റായ ധാരണകളും പ്രചരണങ്ങളും തിരുത്താന്‍ കൂടി ഇതിലൂടെ കഴിയുമെന്നുള്ളത് എടുത്ത് പറയേണ്ടതുണ്ട്. മലപ്പുറത്തും ചെറുത്തുരുത്തിയിലും നല്കിയ സ്വീകരണങ്ങള്‍ അതാണ് തെളിയിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണത്.
ഇരു മുന്നണികള്‍ ബിജെപിയേയും ന്യൂനപക്ഷത്തേയും തമ്മിലകറ്റി സ്പര്‍ധ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇവ തകര്‍ക്കുന്നു. യഥാര്‍ഥത്തില്‍ ന്യൂനപക്ഷത്തിന്റെ രക്ഷകര്‍ ആരാണെന്ന് അവര്‍ മനസ്സിലാക്കുന്നു. ഇവരെ വോട്ടുബാങ്കായല്ല ബിജെപി കാണുന്നത്. യാത്ര അനന്തപുരിയിലേക്ക് അടുക്കും തോറും കൂടുതല്‍ കൂടുതല്‍ രാഷ്ട്രീയ ചിത്രം തെളിയുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: