ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയോടൊപ്പമുള്ള പുസ്തകശാല സൂപ്പര്‍ ഹിറ്റാകുന്നു. ഓരോ സ്വീകരണ സ്ഥലത്തും ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെയുള്ള പുസ്തകമാണ് പുസ്തക വണ്ടിയിലൂടെ വിറ്റഴിയുന്നത്. വിമോചനയാത്രയുടെ പുതുമയുള്ള മുദ്രാവാക്യം പോലെ തന്നെ പുത്തന്‍ ആശയമായിരുന്നു യാത്രയ്ക്കൊപ്പം സഞ്ചരിക്കുന്ന പുസ്തകശാല.
പ്രത്യേകം തയാറാക്കിയ രണ്ട് വാഹനങ്ങളിലായാണ് പുസ്തകശാല പ്രവര്‍ത്തിക്കുന്നത്. ബിജെപി പ്രസിദ്ധീകരണ വിഭാഗത്തിന്റെ പതിനാറ് പുസ്തകങ്ങളും ജന്മഭൂമിയുടെ നാല് പുസ്തകങ്ങളുമാണ് വിതരണത്തിനുള്ളത്. ചില മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ബിജെപിക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ നടത്തുന്ന കുപ്രചരണങ്ങളുടെ മുനയൊടിക്കുന്നതും വിമോചനയാത്രയിലൂടെ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ വിശദീകരിക്കുന്നതുമാണ് ഓരോ പുസ്തകങ്ങളും.
സ്വീകരണ സ്ഥലത്ത് രണ്ട് മണിക്കൂര്‍ മുമ്പ് പുസ്തകവണ്ടിയെത്തും. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് വിതരണത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. വണ്ടിയിലെ വില്പനയ്ക്ക് പുറമേ പ്രവര്‍ത്തകര്‍ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പുസ്തകം വില്‍ക്കുന്നുണ്ട്. വായന മരിച്ചിട്ടില്ല എന്ന സന്ദേശമാണ് പുസ്തകങ്ങളോടുള്ള പ്രതികരണത്തില്‍ നിന്നും മനസിലാകുന്നതെന്ന് പുസ്തകവണ്ടിയുടെ കണ്‍വീനറും യുവമോര്‍ച്ച നേതാവുമായ അഡ്വ.ആര്.എസ് രാജീവ് പറഞ്ഞു.
യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ നേതാക്കളായ മുളയറ രതീഷ്, പൂങ്കുളം സതീഷ്, വിനോദ്, രാജേഷ്, ആനന്ദ് രാജ് എന്നിവര്‍ക്കാണ് ഓരോ വണ്ടിയുടെയും ചുമതല. പുസ്തകങ്ങള്‍ക്ക് പുറമേ വിമോചന ഗാനങ്ങളടങ്ങിയ മൂന്ന് സിഡിയും വിതരണത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: