Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവേകാനന്ദ വഴിയില്‍ വിമോചന പ്രയാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:38 pm IST
in Kerala

ഇരിങ്ങാലക്കുട: സ്വാമി വിവേകാനന്ദന്‍ പാദം തൊട്ട് അനുഗ്രഹിച്ച സാംസ്‌കാരിക സംഗമഭൂമിയിലൂടെ കേരളത്തിന്റെ വിമോചനത്തിന് മന്ത്രം മുഴക്കി അഭിനവ നരേന്ദ്രന്റെ തേരോട്ടം. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ പുണ്യവഴികളിലൂടെ പ്രയാണം ചെയ്ത വിമോചന രഥം കേരള വ്യാസന്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ജന്മദേശവും സംഗമേശന്റെ ഭൂമിയും പിന്നിട്ട് പുതുക്കാട്ട് ഇന്നലെ യാത്ര സമാപിപ്പിച്ചു. കുമ്മനത്തിന്റെ സമരവീര്യത്തിന് അനവധി തവണ സാക്ഷ്യം വഹിച്ച മണ്ണിലായിരുന്നു ഇന്നലത്തെ സ്വീകരണങ്ങളിലേറെയും.

കുന്നംകുളത്തെ കൂറ്റന്‍ സ്വീകരണത്തിന് ശേഷം ഗുരുവായൂരില്‍ ലഭിച്ച വരവേല്‍പ്പ് ജ്വലിക്കുന്ന സമരോര്‍മ്മകളിലേക്ക് കുമ്മനത്തെ നയിക്കുന്നതായിരുന്നു. ഭൂരിപക്ഷ ജനതയുടെ വിശ്വാസങ്ങളെ അധികാരമുപയോഗിച്ച് അടക്കി ഭരിക്കുന്ന ഭരണനേതൃത്വങ്ങള്‍ക്കെതിരെ ഗുരുവായൂരപ്പന് മുന്നില്‍ നിരവധി തവണ കുമ്മനം പോരാട്ടവീര്യം പുറത്തെടുത്തിരുന്നു. ദേവസ്വം ബോര്‍ഡിന്റെ അഴിമതിക്കെതിരെയും സാമൂഹ്യപരിവര്‍ത്തനത്തിന്റെ ചാലക ശക്തിയായും അവതരിച്ച കുമ്മനത്തെ ഗുരുവായൂരിലെ ജനത ആവേശത്തോടെ ഏറ്റെടുത്തു.

കലാസാംസ്‌കാരിക രംഗത്ത് പ്രതിഭകളെ സൃഷ്ടിച്ച കൊടുങ്ങല്ലൂര്‍ കളരിയുടെ തിരുമുറ്റത്ത് ലഭിച്ച സ്വീകരണം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച ശക്തമായ മുന്നേറ്റം പകര്‍ന്ന ആവേശവും ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്നതായിരുന്നു. സംഗമേശഗ്രാമമായ ഇരിങ്ങാലക്കുട മറ്റൊരു സമരത്തിന്റെ ആവേശം ജ്വലിപ്പിക്കുന്ന ഓര്‍മകളുമായാണ് കുമ്മനത്തെ വരവേറ്റത്. കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ കച്ചേരി വളപ്പ് തിരിച്ചുപിടിക്കാനുള്ള സമരത്തിന് കുമ്മനമായിരുന്നു നേതൃത്വം നല്‍കിയത്. മറ്റൊരു സമരനായകനും അവിടെ കുമ്മനത്തെ കാത്തിരിപ്പുണ്ടായിരുന്നു. മുരിയാട് കായല്‍ സമരത്തിന് നേതൃത്വം വഹിച്ച വര്‍ഗ്ഗീസ് തൊടുപറമ്പില്‍ആവേശത്തോടെ കുമ്മനത്തെ സ്വീകരിച്ചു. കൃഷി ആരംഭിക്കാന്‍ സാധിച്ചെങ്കിലും സമരം പൂര്‍ണമായി വിജയത്തിലെത്തിയിട്ടില്ലെന്ന്് അദ്ദേഹം കുമ്മനത്തെ ധരിപ്പിച്ചു. സര്‍ക്കാര്‍ നല്‍കിയ ധനസഹായം മുഴുവന്‍ ലഭിച്ചിട്ടില്ല. സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സമിതി അംഗമാണ് വര്‍ഗ്ഗീസ്.

പൊന്നാനി മുതല്‍ ചാലക്കുടി വരെ നീണ്ടു കിടക്കുന്ന കോള്‍പ്പാടങ്ങളുടെ ദയനീയാവസ്ഥയുമായി കര്‍ഷകരും യാത്രാനായകനെ കാണാനെത്തി. പതിനായിരക്കണക്കിന് ഏക്കര്‍ വരുന്ന കോള്‍പ്പാടങ്ങള്‍ തരിശ്ഭൂമികളായി മാറുന്നു. കൃഷിക്കാരുടെ ദുരിതം സര്‍ക്കാരിന് വിഷയമേ അല്ല. പ്രഖ്യാപിച്ച സഹായം പോലും ലഭ്യമാക്കിയിട്ടില്ല. ജീവിതം പ്രതിസന്ധിയിലാകുന്നതെങ്ങെനെയെന്ന് കര്‍ഷകര്‍ വിശദീകരിച്ചു.

സമാപനമായ പുതുക്കാട്ട് പരമ്പരാഗത വ്യവസായത്തിന്റെ തകര്‍ച്ചയുടെ ആകുലതകളുമായാണ് ആയിരങ്ങള്‍ സ്വീകരണകേന്ദ്രത്തിലെത്തിയത്. നാടിന്റെ മുഖമുദ്രയായിരുന്നു ഓട് വ്യവസായം. ഇന്നത് തകര്‍ന്ന് തരിപ്പണമായി. തൊഴിലില്ലാത്തത് കുടുംബങ്ങളെ പട്ടിണിയിലാക്കി. കൃഷിയും തൊഴിലും ഇല്ലാതാക്കുന്നവരില്‍ നിന്നുമാണ് കേരളത്തിന് വിമോചനം വേണ്ടതെന്ന് കുമ്മനം പറഞ്ഞു. ഭക്ഷവും വെള്ളവും തൊഴിലും മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ യാത്രയുടെ വിഷയങ്ങളാക്കാത്തത് തങ്ങളുടെ പരാജയം തിരിച്ചറിയുമെന്ന് ഭയന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ സംഘടനാ സെക്രട്ടറി രാംലാല്‍, സഹസംഘടനാ സെക്രട്ടറി എല്‍. സന്തോഷ്, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍. ഉമാകാന്തന്‍, സഹസംഘടനാ സെക്രട്ടരി കെ. സുഭാഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍ മാസ്റ്റര്‍, പ്രമീള സി. നായ്‌ക്, എം.എസ്. സമ്പൂര്‍ണ, സംസ്ഥാന സെക്രട്ടറിമാരായ വി.കെ. സജീ്‌വന്‍, എ. ഗാപാലകൃഷ്ണന്‍, വക്താവ് ജെ.ആര്‍. പത്മകുമാര്‍, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. ഇന്ന് യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.