രാഷ്ട്രീയ യാത്രകളെ വിമര്‍ശിച്ച് കൊണ്ട് നടന് മോഹന്‍ലാല്‍ ബ്ലോഗിലെഴുതിയത് സജീവ ചര്‍ച്ചയായി. യാത്ര കടന്നു പോകുന്ന വഴികളില്‍ ഗതാഗത കുരുക്ക് ഉണ്ടാകുന്നതായിരുന്നു മോഹന്‍ലാലിന്റെ വിമര്‍ശനത്തിന് കാരണം. മോഹന്‍ലാലിന്റെ വിമര്‍ശനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാത്രകളോട് യോജിപ്പില്ലെന്നായിരുന്നു വിമോചനയാത്രാ നായകന് കുമ്മനം രാജശേഖരന്റെ പ്രതികരണം.
തന്റെ യാത്ര യാത്രക്കാര്‍ക്ക് പരമാവധി ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലായിരിക്കുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ വ്യക്തമാക്കി. കുമ്മനത്തിന്റെ വാക്കുകള്‍ അക്ഷരം പ്രതി നടപ്പാക്കുന്ന കാഴ്ച്ചയാണ് വിമോചനയാത്രയിലുടനീളം കണ്ടു വരുന്നത്.
ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയായിരുന്നിട്ടും നിരവധി വാഹനങ്ങള്‍ പങ്കെടുക്കുന്ന യാത്രയായിരുന്നിട്ടും കാര്യമായ ഗതാഗത കുരുക്ക് ശൃഷ്ടിക്കാതെയാണ് കുമ്മനം മുമ്പോട്ട് കുതിക്കുന്നത്.
പോലീസിന്റെ പോലും സഹായമില്ലാതെ ഗതാഗത കുരുക്കില്ലാതെയാണ് യാത്രയ്ക്ക് വഴിയൊരുക്കുന്നത് അഡ്വക്കേറ്റ് സുധീറിന്റെ നേതൃത്വത്തിലുള്ള യുവമോര്‍ച്ച പ്രവര്‍ത്തകരാണ്.
യുവമോര്‍ച്ച മുന്‍ പ്രസിഡന്റ് സുധീറും ഗതാഗത നിയന്ത്രണ ചുമതലയുള്ള പ്രവര്‍ത്തകരും ഒരു മണിക്കൂര്‍ മുമ്പ് തന്നെ സ്വീകരണ സ്ഥലത്ത് എത്തും ഇരു ചക്ര വാഹനങ്ങളും മറ്റ് വാഹനങ്ങളും പാര്‍ക്ക് ചെയ്യേണ്ട സ്ഥലവും കുമ്മനം രാജശേഖരന് സഞ്ചരിക്കുന്ന രഥം നിര്‍ത്തിയിടേണ്ട സ്ഥലവുമൊക്കെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
യാത്ര എത്തുമ്പോള്‍ അതാത് സ്ഥലങ്ങളിലെ ഗതാഗത നിയന്ത്രണം പൂര്‍ണ്ണമായി ഇവര്‍ ഏറ്റെടുക്കും. അതു കൊണ്ട് തന്നെ കാല് നടക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ബുദ്ധിമുട്ടില്ലാതെയാണ് വിമോചനയാത്രയുടെ മുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: