Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനത്തിന്റെ ചിറകരിഞ്ഞ വ്യവസായഭൂമിയിലൂടെ വിമോചനരഥം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:37 pm IST
in Kerala

കൊച്ചി: കേരളത്തിന്റെ വികസനക്കുതിപ്പിന് ആഹ്വാനവുമായി വിമോചനരഥ പ്രയാണം വ്യവസായിക തലസ്ഥാനത്ത്. കൊട്ടിഘോഷിച്ച കേരളവികസനമാതൃകയുടെ പൊള്ളത്തരം തുറന്നു കാണിക്കുന്നതായിരുന്നു യാത്രയിലെ അനുഭവങ്ങള്‍. മെട്രോനഗരത്തിലേക്ക് കുതിക്കുന്ന കൊച്ചിയുടെ വികസനസ്വപ്‌നങ്ങളെ ഇല്ലാതാക്കുന്നതിന്റെ ആശങ്കകള്‍ നിവേദനങ്ങളായി യാത്രാനായകന്‍ കുമ്മനത്തിന് മുന്നിലെത്തി. ലോകത്തിന് ഭഗവത്ഗീതയുടെ വെളിച്ചം നല്‍കിയ ചിന്മയാനന്ദന്റെ മണ്ണിലൂടെ മൂവാറ്റുപുഴയാറിന്റെ ദുഃഖം ഏറ്റുവാങ്ങി വിമോചനയാത്ര മൂവാറ്റുപുഴയില്‍ സമാപിച്ചു.

കൊച്ചി നഗരഹൃദയത്തിലെ ഹൃദ്യമായ സ്വീകരണത്തിനുശേഷം യാത്ര ഏലൂര്‍ പാതാളത്ത് എത്തി. തൊഴില്‍ ഇല്ലാതാക്കിയ ദുര്‍ഭരണത്തിന്റെ ആകുലതകളുമായാണ് ഏലൂര്‍- എടയാര്‍ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ നവകേരള സൃഷ്ടിക്കുള്ള ആഹ്വാനം ഏറ്റെടുത്തുകൊണ്ട് സമരനായകനെ സ്വീകരിക്കാനെത്തിയത്. നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കിയാണ് ബിനാനി സിങ്ക് ഏതാനും മാസം മുമ്പ് അടച്ചുപൂട്ടിയത്. വ്യവസായസ്ഥാപനങ്ങളുടെ പ്രതിസന്ധികളെക്കുറിച്ച് തൊഴിലാളികള്‍ കുമ്മനത്തോട് വിശദീകരിച്ചു. യുപിഎ സര്‍ക്കാരിന്റെയും ഇടതു-വലതു മുന്നണികളുടെയും വികസനവിരുദ്ധനയങ്ങളാണ് വ്യവസായ സ്ഥാപനങ്ങളുടെ പ്രതിസന്ധിക്ക് കാരണമെന്ന് കുമ്മനം പറഞ്ഞു.

വ്യവസായ സ്ഥാപനങ്ങളെ കരകയറ്റാനുള്ള നടപടികളാണ് മോദിസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അടച്ചുപൂട്ടേണ്ടിയിരുന്ന ഫാക്ടിന് 1000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. നഷ്ടത്തിലായ പല സ്ഥാപനങ്ങളിലും തൊഴിലാളികള്‍ മൂന്നില്‍ ഒന്നായി കുറഞ്ഞു. ഇതിന് മാറ്റം വരണമെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.

പ്ലൈവുഡ് കമ്പനികളുടെ ആസ്ഥാനമായ പെരുമ്പാവൂരിലെ തൊഴിലാളികള്‍ക്കും ദുരിതത്തിന്റെ കഥയാണ് പങ്കുവെക്കാനുണ്ടായിരുന്നത്. തടിയുടെ വരവുകുറഞ്ഞതോടെ വ്യവസായം പകുതിയായി കുറഞ്ഞു. തൊഴില്‍ ഇല്ലാതായി, നാടിന്റെ അഭിമാനമായിരുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് 17 വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്നു. ഇരുമുന്നണികള്‍ക്കും വോട്ട് തട്ടാനുള്ള ഉപാധിയായി ട്രാവന്‍കൂര്‍ റയോണ്‍സ് മാറി. എല്ലാ തെരഞ്ഞെടുപ്പുകളിലും കമ്പനി തുറക്കുമെന്ന് വാഗ്ദാനം നല്‍കി ഭരണത്തിലെത്തുന്നവര്‍ പിന്നീട് തിരിഞ്ഞുനോക്കാറില്ല. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കുമെന്ന് കുമ്മനം പറഞ്ഞു. എന്നാല്‍ നിഷേധാത്മക രാഷ്‌ട്രീയം പുലര്‍ത്തുന്ന മുന്നണികള്‍ ഇതിന് തയ്യാറല്ല.

സ്വതന്ത്ര ഭാരതത്തില്‍ കോളോണിയല്‍ ഭരണത്തെ അനുസ്മരിപ്പിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരെ സഹനസമരം നടത്തിയവരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കും നടുവിലാണ് വിമോചനയാത്രയ്‌ക്ക് ആലുവ സ്വീകരണം നല്‍കിയത്. ഭരണകൂടത്തിന്റെ പീഡനത്തിന് ഇരയായവരെ കുമ്മനം ആദരിച്ചു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, ശോഭാസുരേന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ പി.എം.വേലായുധന്‍, കെ.പി.ശ്രീശന്‍, ജോര്‍ജ്ജ് കുരിയന്‍, സെക്രട്ടറിമാരായ വി.കെ.സജീവന്‍, വി.വി.രാജേഷ്, എ.കെ.നസീര്‍, സംസ്ഥാന സമിതിയംഗം അഡ്വ.പി.ജെ.തോമസ്, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. ഇന്ന് ഇടുക്കിജില്ലയില്‍ പ്രവേശിക്കുന്നയാത്ര കട്ടപ്പനയില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.