കട്ടപ്പന: മറ്റ് പലരും നടത്തുന്നതുപോലെ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടിയല്ല വിമോചന യാത്രയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. വിമോചനയാത്രക്ക് കട്ടപ്പനയില്‍ നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയെ കേരള ജനത നെഞ്ചേറ്റി കഴിഞ്ഞു. ഇടിനും വലതിനും ഇനി വിജയം അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരതിബാധിതരുടെ കണ്ണീരുവീണ് നനഞ്ഞ ഭൂമിയില്‍ നിന്നാണ് ഈ യാത്ര ആരംഭിച്ചത്. മള്‍ട്ടിനാഷണല്‍ കീടനാശിനി കമ്പനികളുമായി ഇരുമുന്നണികളും ഉണ്ടാക്കിയിരിക്കുന്ന ധാരണയുടെ ഇരകളാണ് കാസര്‍ഗോഡ് നിവാസികളെന്നും അദ്ദേഹം പറഞ്ഞു.അഴിമതിയുടെ കുണ്ടില്വീണ് ചെളിപുരണ്ടവരാണ് ഇരുമുന്നണികളുടെയും നേതാക്കന്മാര്. കേരളത്തിലെ വികസന പദ്ധതികളില്‍ ഒരെണ്ണം പോലും ജനങ്ങളില്‍ എത്തുന്നില്ല. കൃഷിയും കര്ഷകതൊഴിലാളികളും ഈ നാടിന്റെ നട്ടെല്ലാണ.് നിര്‍ഭാഗ്യവശാല്‍ അവരെ ഊറ്റി പിഴിയുകയാണ്. ഇവിടുത്തെ സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും ഒരു യൂണിറ്റ് വൈദ്യുതിക്ക് 6 രൂപ വാങ്ങുന്നു. തമിഴ്നാട് ആകട്ടെ ഇവിടെ നിന്നും വൈദ്യുതി വാങ്ങി സൗജന്യമായി കര്‍ഷകര്‍ക്ക് നല്കുന്നു.
റബ്ബര്‍ കര്‍ഷകരുടെ ദുരിതം തീര്‍ക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. ബിജെപി സര്‍ക്കാരാണ് റബ്ബര്‍ കര്‍ഷകര്‍ക്കായി എന്തെങ്കിലും സഹായം ചെയ്തിട്ടുള്ളത.് കര്‍ഷകരുടെ പ്രശ്നങ്ങള്ക്ക്യാത്ര സമാപിക്കുംമ്പോള്‍ കര്ഷകപാക്കേജ് എന്ന ആവശ്യവുമായി കേന്ദ്രത്തെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വം ഹൃദയത്തില്‍ പതിപ്പിച്ച പ്രസ്ഥാനമാണ് ബിജെപി. അതിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി ജുഡീഷ്യല്‍ കമ്മീഷനു മുന്പില് തലകുമ്പിട്ടുനില്ക്കുമ്പോള് നാണം കെടുന്നത് കേരളത്തിലെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: